വീട്ടിലുണ്ടാക്കാം കുട്ടികൾക്ക് പ്രിയപ്പെട്ട പൊട്ടറ്റോവെഡ്ജ്സ്

ഉരുളക്കിഴങ്ങ് വറുത്തത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ്. ഇതിൽ എല്ലാവര്ക്കും ഏറെ ഇഷ്ട്ടപ്പെട്ട ഒന്നാണ് പൊട്ടെറ്റോ വെഡ്ജസ്.

സാധാരണ പായ്ക്കറ്റിലും കടകളിലുമെല്ലാം കിട്ടുന്ന ഈ വിഭവം നമുക്കു വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.

പൊട്ടെറ്റോ വെഡ്ജസ് എങ്ങനെയുണ്ടാക്കാമെന്നു നോക്കാം

1.ഉരുളക്കിഴങ്ങ്-5

2.മുളകുപൊടി-ഒന്നര ടീസ്പൂണ്‍

3.ഒണിയന്‍ പൗഡര്‍-ഒരു ടീസ്പൂണ്‍

4.ഗാര്‍ലിക് പൗഡര്‍-അര ടീസ്പൂണ്‍

5.ചീസ് പൗഡര്‍-കാല്‍ ടീസ്പൂണ്‍

6.എണ്ണ

7.വെജിറ്റബിൾ ഓയിൽ

ഉരുളക്കിഴങ്ങു കഴുകി തൊലി കളഞ്ഞ് അല്‍പം കട്ടിയില്‍ മുറിച്ചെടുക്കുക. മുറിച്ചെടുത്ത കഷ്ണങ്ങൾ വെള്ളത്തിലിട്ടു വെക്കുക .20 മിനിറ്റിനു ശേഷം വീണ്ടും ഒന്നുകൂടി കഴുകി എടുക്കാം.

ഒരു പാത്രത്തിൽ മുക്കാൽ ഭാഗം വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളക്കുമ്പോൾ ഉരുളക്കിഴങ്ങു കഷ്ണങ്ങൾ ചെറുതായി വേവിച്ചെടുക്കുക.

വെള്ളം തോർന്ന ഉരുളക്കിഴങ്ങു കഷ്ണങ്ങളിലേക്ക് മസാലപ്പൊടികളും ഉപ്പും വിതറുക. ഇത് ന്ല്ലപോലെ ചേര്‍ത്തിളക്കി അഞ്ചു മ്ിനിറ്റു വയ്ക്കാം.

ഒരു പാനില്‍ എണ്ണ തിളപ്പിച്ച് വറുത്തു കോരുക. ഇവ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം.

ഇതിനു മുകളില്‍ ചീസ് പൗഡര്‍ വിതറാം.

സോസ് കൂട്ടി ചൂടോടെ കഴിയ്ക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News