ഈ നേരങ്ങളോട് പൊരുതുന്നവര്‍… വൈറലായി വിര്‍ച്വല്‍ ചിത്രശാല

ചിത്രശാലകള്‍ വരെ വിര്‍ച്വല്‍ ആകുന്ന കാലത്താണ് കോവിഡ് എത്രത്തോളം ലോകത്തിന്റെ താളം തെറ്റിച്ചു എന്ന് നമുക്ക് തിരിച്ചറിയാനാകുന്നത്. കലാകാരന്മാര്‍ക്ക് കോവിഡ് വരുത്തി വെച്ച ദുരിതങ്ങളും ചെറുതല്ല. അതിജീവനത്തിന്റെ പോരാട്ടത്തില്‍ താഴ് വീണ ചിത്രശാലകള്‍ നമ്മുക്ക് മുന്നില്‍ തുറന്നിടുകയാണ് അര്‍ജുന്‍ മാറോലി എന്ന കലാകാരന്‍. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയ വിര്‍ച്വല്‍ റിയാലിറ്റി പ്രദര്‍ശനം ട്രാവേഴ്‌സ് ദ മൈന്‍ഡിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

1996 ജൂണ്‍ 9 ന് വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്ത് ആലപ്പുഴയില്‍ പ്രവര്‍ത്തനം തുടങ്ങിയ കലാകാരന്മാരുടെ കൂട്ടായ്മയായ മട്ടാഞ്ചേരിയില്‍ കലാക്ഷേത്രത്തിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് 25 കലാകാരന്മാരുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ കലാപ്രദര്‍ശനത്തിന്റെ ആദ്യ പ്രദര്‍ശനമാണ് അര്‍ജുന്‍ മാറോലിയുടെ ട്രാവേഴ്‌സ് ദ മൈന്‍ഡ് വെനീസ് എക്‌സ്പ്രസ് യുട്യൂബ് ചാനലില്‍ തുടങ്ങിയത്. കോവിഡ് കാലത്തെ വേദനകളും,പ്രതീക്ഷകളും,ചിരിയും,കണ്ണീരുമെല്ലാം അര്‍ജുന്റെ ചിത്രങ്ങളില്‍ കാണാം. സമയങ്ങളോട് പോരാടുന്ന മനുഷ്യജീവിതങ്ങളെയാണ് അര്‍ജുന്റെ ചിത്രങ്ങളില്‍ കാണാനാകുന്നത്.

അപ്രതീക്ഷിതമായെത്തിയ മഹാമാരിയും തുടര്‍ന്നുണ്ടായ അനിശ്ചിത്വത്ത്വിലും കലാകാരന്റെ മനസ് സ്വതന്ത്രമായിരുന്നു. എന്ത് കൊണ്ട് ട്രാവേഴ്‌സ് ദ മൈന്‍ഡ് എന്ന ചോദ്യത്തിന് അര്‍ജുന്‍ നല്‍കുന്ന മറുപടിയും ഇതാണ്. ആസ്വാദകരെ മടുപ്പിക്കാതെ ഒരു ആര്‍ട്ട് ഗ്യാലറിയില്‍ നടന്ന് പോയി കാണുന്ന രീതിയില്‍ തന്നെയാണ് വിര്‍ച്വല്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നതും.
വരാന്‍ പോകുന്ന നല്ല സമയങ്ങള്‍ക്കായി ഈ നേരങ്ങളോട് പൊരുതുന്നവരെ നാം കാണുകയാണ് ഈ വിര്‍ച്വല്‍ ചിത്രപ്രദര്‍ശനത്തിലൂടെ.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News