പൃഥ്വിരാജ് കൊവിഡ് മുക്തനായി

നടന്‍ പൃഥ്വിരാജ് കൊവിഡ് മുക്തനായി. സമൂഹമാധ്യമങ്ങളിലൂടെ പൃഥ്വിരാജ് തന്നെയാണ് രോഗമുക്തനായതായി പങ്കുവെച്ചത്. കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒരാഴ്ച കൂടി ഐസൊലേഷന്‍ തുടരുമെന്നും പൃഥ്വിരാജ് അറിയിച്ചു.

ഇന്ന് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയി. പക്ഷേ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒരാഴ്ച കൂടി ഐസൊലേഷന്‍ തുടരും. ശ്രദ്ധയും കരുതലും പ്രകടിപ്പിച്ച എല്ലാവര്‍ക്കും നന്ദി’- പൃഥ്വിരാജ് കുറിക്കുന്നു.

പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത് ജനഗണമന യുടെ ചിത്രീകരണത്തിനിടെയാണ് . സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് പോസിറ്റീവാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചത്. സംവിധായകനും നടനും കൊവിഡ് പോസറ്റീവായതിനാല്‍ സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചു.

Tested negative on the Antigen test today. 🙂 Will still be continuing to isolate for one more week to be doubly sure. Once again, thanks to everyone who reached out and expressed care and concern. 🙏

Posted by Prithviraj Sukumaran on Tuesday, 27 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News