കാക്കിയിട്ട് കലിപ്പ് ലുക്കില്‍ വിനായകന്‍; വികെപിയുടെ ‘ഒരുത്തീ’ ഒരുങ്ങുന്നു

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടന്‍ വിനായകന്‍ ഇനി എത്തുന്നത് പോലീസ് വേഷത്തിലാണ്. നീണ്ട ഇടവേളക്ക് ശേഷം നവ്യാ നായര്‍ നായികയാകുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലാണ് വിനായകന്‍ പൊലീസ് വേഷത്തിലെത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.

ഒരു വീട്ടമ്മയുടെ മൂന്ന് ദിവസത്തെ ഓട്ടപ്പാച്ചിലിന്റെ കഥയാണ് ഒരുത്തീ. നവ്യാ നായര്‍ അവതരിപ്പിക്കുന്ന മണി ഇടത്തരക്കാരിയായ കടന്നുപോകുന്ന വീട്ടമ്മയാണ്. ഇവരുടെ ദൗത്യത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന പൊലീസുകാരനെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം ഇവരിലൂടെ ശക്തമായ രാഷ്ട്രീയവും മുന്നോട്ട് വയ്ക്കുന്നുണ്ട്.

വിനായകന് പുറമെ സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ബെന്‍സി നാസറാണ് നിര്‍മ്മാണം.

ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗോപീ സുന്ദറും തകര ബാന്‍ഡും സംഗീതം നിര്‍വഹിക്കും. ഡോക്ടര്‍ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാനരചന നിര്‍വഹിക്കുന്നു. ലിജോ പോളാണ് എഡിറ്റിങ്. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News