ഫിഫ പ്രസിഡന്‍റിന്  കൊവിഡ്

ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്‍ഫാന്റിനോയുടെ ഫലം പോസിറ്റീവാകുകയായിരുന്നു.

ഇതേത്തുടര്‍ന്ന് അദ്ദേഹം പത്ത് ദിവസം ക്വാറന്റീനില്‍ കഴിയുമെന്ന് ഫിഫ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം പരിശോധനയ്ക്ക് വിധേയമാകണമെന്നും നിരീക്ഷണത്തില്‍ തുടരണമെന്നും ഫിഫ മേധാവികള്‍ പറഞ്ഞു.

രണ്ടാഴ്ച്ച മുമ്പ് ഇന്‍ഫാന്റിനോ ഖത്തറിലെത്തി അമീര്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തിയായ അല്‍ബെയ്റ്റ് ലോകകപ്പ് സ്റ്റേഡിയത്തില്‍ പ്രമുഖര്‍ക്കൊപ്പം അദ്ദേഹം കളിക്കാനിറങ്ങിയതും വാര്‍ത്തയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel