ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; 16 ജില്ലകളിലെ 71 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും

ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഗദ മേഖലയിലെ മണ്ഡലങ്ങളിലാണിത്. ആകെ1066 സ്ഥാനാർഥികളാണുള്ളത്.

ഇതിൽ ഏഴു പേർ സംസ്ഥാന മന്ത്രിമാരാണ്. 144 വനിതകളും ജനവിധി തേടുന്നുണ്ട്. എൻഡിഎയും മഹാസഖ്യവും തമ്മിലാണ് പോരാട്ടമെങ്കിലും. എൽജെപിയുടെ സാന്നിധ്യവും, മൂന്നാം മുന്നണിയും പല മണ്ഡലങ്ങളിലും നിർണായകമാകും.

ജെഡിയുവിനെ ഒഴിവാക്കി ബിജെപിയുമായി സർക്കാറുണ്ടാക്കാമെന്നാണ് ചിരാഗ് പാസ്വാന്‍റെ എൽജെപിയുടെ കണക്കുകൂട്ടലുകൾ. 42 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ എൽജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ളത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 71 മണ്ഡലങ്ങളിൽ 61 ഉം മാവോയിസ്റ്റ് ഭീഷണിയുള്ള മണ്ഡലങ്ങളാണ്.

കോവിഡ് കാലത്ത് നടക്കുന്ന ആദ്യ തെരെഞ്ഞടുപ്പാണ്. പ്രത്യേക സൗകര്യങ്ങളും സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് വോട്ടെടുപ്പ്. ഒരു ബൂത്തിൽ ആയിരം പേർക്കാണ് പരമാവധി വോട്ട് ചെയ്യാനാകുക. ബൂത്തുകളുടെ എണ്ണം 45% വർദ്ധിപ്പിച്ചിട്ടുണ്ട്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here