സാക്ഷിക്ക് കൊമ്പുണ്ടേലും ഇല്ലേലും ബൂക്കൂള്‍സിന് കൊമ്പുണ്ട്; ഗിന്നസ് റെക്കോര്‍ഡിനായി യുവാവ് സ്വന്തം ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍

ഗിന്നസ് റെക്കോര്‍ഡ് സാഹസികതയൊക്കെ ഇഷ്ടപ്പെടുന്നവരുടെയൊക്കെ വലിയ സ്വപ്നമാണ്. ഇതിനായി പരിധിവിട്ട സാഹസിക പ്രയോഗങ്ങളും പലപ്പോ‍ഴും വാര്‍ത്തകളായിട്ടു‍ള്ളതാണ്.

അത്തരത്തില്‍ ഒരു വാര്‍ത്തയാണ് റോള്‍ഫ് ബൂക്കൂള്‍സിനെ കുറിച്ച് പറയാനുള്ളത്. 40 വയസ്സ് മുതല്‍ സ്വന്തം ശരീരത്തില്‍ തുടങ്ങിയ പരീക്ഷണം അവസാനിച്ചത് 61 വയസ്സായപ്പോള്‍ ആണ്. എന്നാല്‍ ഇദ്ദേഹം നടത്തിയ പരീക്ഷണം ഒന്നും വെറുതേ ആയില്ല. ഒടുവില്‍ ഗിന്നസ് റെക്കോർഡ് തന്നെ ആണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.

പ്ലാസ്റ്റിക് സർജറികള്‍ നടത്തി സ്വന്തം ശരീരം മാറ്റിമറിച്ച പലരേയും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാള്‍ ഇത്രയേറെ മാറ്റങ്ങള്‍ വരുത്തിയത് എന്തിന്‍റെ പേരിലാണെങ്കിലും അല്‍പം കൂടിപ്പോയില്ലേയെന്നാണ് ഇദ്ദേഹം തന്നെ പങ്കുവച്ച ചിത്രത്തിന് കീ‍ഴില്‍ വരുന്ന കമന്‍റുകള്‍.

ശരീരമാസകലം 516 മാറ്റങ്ങൾ ആണ് റോൾഫ് നടത്തിയത്. ശരീരത്തില്‍ 453 ദ്വാരങ്ങള്‍ ഉണ്ട്. 90 ശതമാനം ടാറ്റു ശരീരത്തില്‍ അടിച്ചു കഴിഞ്ഞു. പുരികങ്ങൾക്കു ചുറ്റും മാത്രമായി 37 തുളകൾ വരുത്തിയിട്ടുണ്ട്. മൂക്കിലും ഇത്തരത്തില്‍ നിറയെ തുളകള്‍ അദ്ദേഹം ഇട്ടിട്ടുണ്ട്. കൂടാതെ തലയിൽ രണ്ട് കൊമ്പുകള്‍ അദ്ദേഹം വരുത്തിയിട്ടുണ്ട്.

ഒരു ടെലികോം കമ്പനിയുടെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലെ ജീവനക്കാരനാണ് ഇദ്ദേഹം ഏകദേശം 1.37 ലക്ഷം രൂപ ചെലവിട്ടാണ് ബൂക്കൂള്‍സ് തന്‍റെ ശരീരത്തെ ഇങ്ങനെ മാറ്റിയെടുത്തത്.

കണ്ണുകളിലും ടാറ്റു അടിച്ചിട്ടുണ്ട്. കൈത്തണ്ടക്ക് ചുറ്റും, തൊലിക്കടിയിലായി ആറ് ഇമ്പ്ലാന്റുകള്‍ ഉണ്ട്. കയ്യിൽ മാഗ്നെറ്റിക് ഇമ്പ്ലാന്റുകളം ഉണ്ട്.

ഇദ്ദേഹം തന്നെയാണ് ഇദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്. ഈ വിചിത്ര രൂപം കൊണ്ട് മാത്രം ദുബായ് എയർപോർട്ട് 2014ൽ ഇദ്ദേഹത്തിന് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News