ഐപിഎല്ലിലെ കൂറ്റനടിക്കാരോട്; പന്തുകാത്ത് പുറത്തുണ്ട് ആരാധകര്‍

ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ ബൗണ്ടറിലൈനിലും ഗാലറിയിലുമൊക്കെ കളിക്കാരും ആരാധകരും പന്തിനായി കാത്തുനില്‍ക്കുന്നത് ഓരോ മത്സരത്തിന്‍റെയും രസകരമായ കാ‍ഴ്ചയാണ്.

ബൗണ്ടറിലൈനില്‍ എതിര്‍ ടീമിലെ താരങ്ങളുടെ വിക്കറ്റ് പ്രതീക്ഷിച്ചാണെങ്കില്‍ ഗാലറിയില്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ അടിച്ചുപറത്തുന്ന പന്തുക‍ള്‍ക്ക് വേണ്ടിയാണ് കാത്തിരിപ്പ്. എന്നാല്‍ ഷാര്‍ജയില്‍ നടക്കുന്ന ഐപിഎല്‍ മത്സരത്തില്‍ കാണികളുടെ കാത്തിരിപ്പ് ഗാലറിക്കും പുറത്താണ്.

ഷാര്‍ജയിലേത് ചെറിയ സ്റ്റേഡിയങ്ങളായതിനാല്‍ തന്നെ മത്സരം കൊ‍ഴുക്കുമ്പോള്‍ പലപന്തുകളും കളിക്കളം കടക്കും ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തില്‍ പിറന്നതെല്ലാം വലിയ സ്കോറുകളും. ബാറ്റ്സ്മാന്‍മാര്‍ മത്സരിച്ച് സിക്സടിച്ചപ്പോള്‍ പലതും ചെന്ന് വീണത് റോഡിലും.

ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ മേലിലും റോഡിലും എല്ലാം പന്ത് പതിക്കുന്നത് സ്ഥിരം കാഴ്ചയായതോടെ ഇവിടെ മത്സരം നടക്കുമ്പോള്‍ റോഡില്‍ വന്ന് വീഴുന്ന പന്തെടുക്കാനായി ആരാധകരും എത്തിത്തുടങ്ങി. ഇന്നലെ കൊല്‍ക്കത്ത-പഞ്ചാബ് മത്സരത്തിനിടെയും സ്റ്റേഡിയത്തിന് പുറത്ത് വീഴുന്ന പന്ത് എടുക്കാന്‍ കാത്തിരിക്കുന്നവരെ കാണാമായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 149 റണ്‍സ് മാത്രമെടുത്തപ്പോള്‍ മന്‍ദീപ് സിംഗിന്‍റെയും ക്രിസ് ഗെയ്‌ലിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ പഞ്ചാബ് അനായാസം ലക്ഷ്യത്തിലെത്തി. ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News