KairaliNewsExclusive വീട് നിര്‍മാണത്തിലെ ക്രമക്കേട്; കെഎം ഷാജിക്ക് പി‍ഴയടയ്ക്കാന്‍ നോട്ടീസ്

മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ അനധികൃത വീട് നിര്‍മാണത്തില്‍ നടപടിയുമായി കോര്‍പറേഷന്‍. അനധികൃത നിര്‍മാണം ക്രമപ്പെടുത്തുന്നതിനായി കെഎം ഷാജിയ്ക്ക് ഫൈന്‍ അടയ്ക്കുന്നതിനായി കോര്‍പറേഷന്‍ നോട്ടീസ് നല്‍കി.

വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ 2016 മുതലുള്ള വര്‍ഷം കണക്കാക്കിയാണ് ഫൈന്‍ അടയ്ക്കാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

138590 രൂപയാണ് പി‍ഴയായി കോര്‍പറേഷന്‍ നിശ്ചയിച്ചിരിക്കുന്നത്. കോര്‍പറേഷന്‍ നല്‍കിയ നോട്ടീസ് കൈരളി ന്യൂസിന് ലഭിച്ചു. കെഎം ഷാജിയുടെ അനധികൃ നിര്‍മാണം കൈരളി ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.

വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇഡി ആവശ്യപ്പെട്ട പലരേഖകളും കെഎം ഷാജിയുടെ കയ്യിലില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇഡി ആവശ്യപ്പെട്ട എട്ട് രേഖകളില്‍ മൂന്നെണ്ണം മാത്രമാണ് കോര്‍പറേഷന്‍ നല്‍കിയത്.

വരവില്‍ ക‍വിഞ്ഞ സ്വത്തുപയോഗിച്ചാണ് കെഎം ഷാജി ഈ വീട് നിര്‍മിച്ചതെന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈരളി ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഈ കണ്ടെത്തലുകള്‍ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. ആഢംബര നികുതിയും കെട്ടിട നികുതിയും ഷാജി വെട്ടിച്ചിട്ടുണ്ട്.

അനധികൃത സ്വത്ത് സംമ്പാദനം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്കാണ് ഇഡിയുടെ അന്വേഷണങ്ങള്‍ നീളുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News