കാസര്‍ഗോഡ് ടാറ്റാ ആശുപത്രി ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

കാസര്‍ഗോഡ് ടാറ്റ സംസ്ഥാന സര്‍ക്കാറിനായി നിര്‍മിച്ച് നല്‍കിയ ടാറ്റാ ആശുപത്രി ഇന്നു മുതൽ പ്രവർത്തനം തുടങ്ങും. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്‍റെ പ്രാരംഭ ഘട്ടത്തിലായിരുന്നു സംസ്ഥാന സര്‍ക്കാറിനായി ആശുപത്രി നിര്‍മിച്ച് നല്‍കാന്‍ ടാറ്റാ തയ്യാറായത്.

കൊവിഡ് രോഗികള്‍ ഒരു ഘട്ടത്തില്‍ രൂക്ഷമായിയുന്ന കാസര്‍ഗോഡ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ടാറ്റ ആശുപത്രി നിര്‍മാണം ആരംഭിച്ചത്.

മൂന്ന് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തികരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തതോടെ രണ്ട് മാസത്തേക്ക് കൂടി നിര്‍മാണം നീളുകയായിരുന്നു.

റോഡും വൈദ്യുതിയും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. തുടക്കത്തിൽ കോവിഡ് രോഗികൾക്ക് മാത്രമാണ് ചികിത്സ നല്‍കുക.

ചട്ടഞ്ചാലിലെ സർക്കാർ ഭൂമിയിൽ 60 കോടി രൂപാ ചെലവിലാണ് ടാറ്റാ ഗ്രൂപ്പ് ആശുപത്രി കെട്ടിടം നിർമ്മിച്ച് സംസ്ഥാന സർക്കാരിന് കൈമാറിയിരിക്കുന്നത്.

540 കിടക്കകളുള്ള ഈ ആശുപത്രിയിൽ ജീവനക്കാർ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് സംസ്ഥാന സർക്കാരാണ്. കെട്ടിടത്തിന്റെ ഉദ്ഘാടനം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News