മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ ശിവശങ്കര്‍ എന്‍ഫോ‍ഴ്സ്മെന്‍റ് കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തെ എന്‍ഫോ‍ഴ്സ്മന്‍റിന്‍റെ വാഹനത്തില്‍ കൊച്ചിയിലെ ഇഡിയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോവാനാണ് സാധ്യത.

തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നാണ് എന്‍ഫോ‍ഴ്സ്മെന്‍റ് സംഘം ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്. എന്‍ഫോ‍ഴ്സ്മെന്‍റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളി നിമിഷങ്ങള്‍ക്കകമാണ് ശിവശങ്കറിനെ എന്‍ഫോ‍ഴ്സ്മെന്‍റ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ചോദ്യം ചെയ്യാനായി ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കുന്നതിനായി ഉദ്യോഗസ്ഥര്‍ ആശുപത്രി അധികൃതരെ അറിയിച്ച ശേഷമാണ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷമെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് ഇഡിയും കസ്റ്റംസും നീങ്ങാന്‍ സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News