മെഹബൂബ മുഫ്തിക്കും ഫാറൂഖ് അബ്ദുല്ലക്കുമെതിരെ ശിവസേന

മെഹബൂബ മുഫ്തിക്കും ഫാറൂഖ് അബ്ദുല്ലക്കുമെതിരെ ശിവസേന. ചൈനയുടെ സഹായത്തോടെ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല തുടങ്ങിയവർ ആർട്ടിക്കിൾ 370 കശ്മീരിൽ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കേന്ദ്രസർക്കാർ കർശന നടപടികൾ കൈക്കൊള്ളണമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട്.

കശ്മീരിൽ ത്രി വർണ്ണ പതാക അംഗീകരിക്കാത്തവരെ രാജ്യ ദ്രോഹികളായി കാണണം. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ശിവസേന നേരത്തെ ആവശ്യപ്പെട്ടിട്ടുള്ളതാണ്.

കേന്ദ്രസർക്കാർ അത്തരത്തിലുള്ള എന്തെങ്കിലും നീക്കം നടത്തിയാൽ അപ്പോൾ തീരുമാനം എടുക്കുമെന്നും സഞ്ജയ് റൗത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News