ശിവശങ്കറുമായി എന്‍ഫോ‍ഴ്സ്മെന്‍റ് സംഘം കൊച്ചിയിലേക്ക്; അറസ്റ്റിന് സാധ്യത ചോദ്യം ചെയ്യലിന് ശേഷം

മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് തൊട്ടുപിന്നാലെ ആശുപത്രിയില്‍ നിന്നും എന്‍ഫോ‍ഴ്സ്മെന്‍റ് സംഘം കസ്റ്റഡിയിലെടുത്ത ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഫോ‍ഴ്സ്മെന്‍റ് ആസ്ഥാനത്തേക്ക് കൊണ്ടുപോകുന്നു.

ഇഡിയുടെ ഔദ്യോഗിക വാഹനത്തിലാണ് ശിവശങ്കറിനെ എന്‍ഫോ‍ഴ്സ്മെന്‍റ് സംഘം കസ്റ്റഡിയിലെടുത്തത്. റോഡ് മാര്‍ഗമാണ് ശിവശങ്കറുമായി എന്‍ഫോ‍ഴ്സ്മെന്‍റ് സംഘം കൊച്ചിയിലെ ആസ്ഥാനത്തേക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്.

ചോദ്യം ചെയ്യലിന് ശേഷം ഇന്ന് തന്നെ അറസ്റ്റുണ്ടാവാനാണ് സാധ്യത. നേരത്തെ എന്‍ഫോ‍ഴ്സ്മെന്‍റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി.

കോടതി വിധി വന്നതിന് നിമിഷങ്ങള്‍ക്കകംതന്നെ തിരുവനന്തപുരത്ത് നിന്നും എന്‍ഫോ‍ഴ്സ്മെന്‍റ് സംഘം ശ്വശങ്കറിനെ കസ്റ്റഡിയിലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News