ആശങ്കകൾക്ക് വിരാമമിട്ട് കൊവിഡ് അവസാനഘട്ട പരീക്ഷണങ്ങൾ; ശുഭപ്രതീക്ഷയോടെ സിറം ഇൻസ്റ്റിറ്റ്യൂട്ട്

ഓക്സ്ഫഡ് സർവകലാശാല.ആസ്ട്ര സെനക്കയുമായി ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിൻ മുതിർന്നവരിലും പ്രായമായവരിലും ആൻറീ ബോഡി ഉത്‌പാദനം ത്വരപ്പെടുത്താൻ ഉതകുന്നതാണെന്ന റിപ്പോർട്ട് ഏറെ ശുഭസൂചകമാണെന്ന് ഇന്ത്യയിലെ നിർമാണ കമ്പനിയായ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പാനാവാല പറഞ്ഞു. ഇതോടെ വാക്സിനുകൾ പ്രായമായവർക്കും ഏറ്റവും ദുർബലരായവർക്കും ഫലപ്രദമാകുമോ എന്ന ആശങ്കക്കാണ് വിരാമമിടുന്നതെന്നും ഇത് ശുഭസൂചകമാണെന്നും അദാർ ട്വീറ്റ് ചെയ്തു.

ഇതര രോഗങ്ങൾ കൂടുതൽ കണ്ടു വരുന്ന പ്രായമേറിയവരിലും മറ്റും കൊവിഡ് വാക്സിൻ ഫലപ്രദമാകുമോ എന്ന സംശയം പലരും നേരത്തേ ഉയർത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഏറെ ശുഭപ്രതീക്ഷ നൽകുന്ന ഇപ്പോഴത്തെ റിപ്പോർട്ട് ആശ്വാസകരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നിലവിൽ പലയിടത്തും നടക്കുന്ന വാക്സിൻ ഗവേഷണങ്ങളിൽ ഏറെ പുരോഗമിച്ചിട്ടുള്ളതാണ് ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രാസെനെയെയും സംയുക്തമായി നടത്തുന്ന ഗവേഷണമെന്നാണ് റിപ്പോർട്ട് പറയുന്നത്.

വാക്സിൻ നവംബർ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു പ്രധാന ആശുപത്രിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നവംബർ രണ്ടോടെ വാക്സിന്റെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കണമെന്ന് ആശുപത്രിക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കൊറോണ വൈറസ് എന്ന മഹാമാരി വരുത്തിയ ദുരിതത്തിൽ നിന്നും സാമ്പത്തിക നാശത്തിൽ നിന്നും രക്ഷപ്പെടാനുള്ള പ്രത്യാശയാണ് വാക്‌സിൻ ചെറുപ്പക്കാരിലും പ്രായമായവരിലും രോഗപ്രതിരോധ പ്രതികരണമുണ്ടാക്കുന്നുവെന്ന വിവരങ്ങൾ നൽകുന്നതെന്ന് ബ്രിട്ടീഷ് മരുന്ന് നിർമാതാക്കളായ അസ്ട്രസെനെക പി‌എൽ‌സി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News