ട്രാൻസ്ജെൻഡർ സംയോജിത ദുരന്ത ലഘൂകരണ പദ്ധതിയുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

പ്രകൃതി ദുരന്തങ്ങൾ വർധിച്ചു വരുന്ന സമകാലിക കേരളത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ട്രാൻസ്‌ജെൻഡർ പങ്കാളിത്തമുറപ്പാക്കാന് മുൻകയ്യെടുക്കാന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ദുരന്തങ്ങൾ വിവിധ വിഭാഗം മനുഷ്യരെ വ്യത്യസ്ഥ രീതിയിലാണ് ബാധിക്കുന്നത് എന്ന ബോധ്യത്തിൻറെ അടിസ്ഥാനത്തിൽ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കി കൊണ്ടുള്ള ദുരന്ത നിവാരണമാണ് അതോറിറ്റി വിഭാവനം ചെയ്യുന്നത്.

അന്തർദേശീയ ശ്രദ്ധ പിടിച്ചു പറ്റുകയും ദേശീയ തലത്തിൽ മാതൃകയാക്കാൻ നിർദേശിക്കപ്പെടുകയും ചെയ്ത കേരളത്തിൻറെ ഭിന്നശേഷി സംയോജിത ദുരന്ത ലഘൂകരണ പദ്ധതിയുടെ മാതൃകയിൽ ട്രാൻസ്ജെൻഡർ സഹോദരങ്ങളെ കൂടി പങ്കാളികളാക്കി കൊണ്ടുള്ള വിപുലമായ പദ്ധതിയാണ് ലക്ഷ്യം വെക്കുന്നത്.

വിവിധ ജില്ലകളിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ പ്രതിനിധികൾ പങ്കെടുത്ത ഓൺലൈൻ ആലോചനയോഗം 2020 ഒക്ടോബർ 27 ന് നടന്നു. സാമൂഹിക നീതി വകുപ്പിലെ ട്രാൻസ്‌ജെൻഡർ സെല്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ശ്യാമ പ്രഭ, ട്രാൻസ്‌ജെൻഡർ സുഹൃത്തുക്കളായ നേഹ സി. മേനോന്‍, ശ്രീമയി, വിജി റഹ്മാന്‍, ബിജു സോണിയ, മോനിഷ ശേഖര്‍, നീലാഞ്ചന നീലു, ഡില്‍ഹ എം.കെ, തന്‍സി ഹനീഫ, അമ്മു, ഹുസ്ന ചെറിയാന്‍ എന്നിവര്‍ പങ്കെടുത്ത്, ദുരന്ത സമയങ്ങളിലും മറ്റും നേരിട്ട അനുഭവങ്ങള്‍ പങ്ക് വച്ചു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മെമ്പർ സെക്രെട്ടറി ഡോ. ശേഖർ കുര്യാക്കോസ്, സ്റ്റേറ്റ് പ്രൊജക്റ്റ് ഓഫീസർ ശ്രീ. ജോ ജോർജ്, ഹസാഡ് അനലിസ്റ്റ് ശ്രീമതി അമൃത കെ എന്നിവർ പങ്കെടുത്ത ആലോചന യോഗം സമഗ്രമായ ട്രാൻസ്‌ജെൻഡർ സംയോജിത ദുരന്ത ലഘൂകരണ പദ്ധതിയിലേക്കാണ് വിരൽ ചൂണ്ടിയത്. ട്രാൻസ്‌ജെൻഡർ സുഹൃത്തുക്കള്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്നവര്‍, അക്കാദമിക തലത്തില്‍ ജെന്‍ഡര്‍ പഠനങ്ങള്‍ നടത്തുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്‌ദ്ധര്‍ എന്നിവരെകൂടി ഉള്‍പ്പെടുത്തി സമഗ്രമായ ഒരു പദ്ധതിയുടെ കരട് തയ്യാറാക്കിയ ശേഷം കൂടുതല്‍ വിപുലമായ യോഗവും ചേരുവാന്‍ തീരുമാനിച്ചു.

ട്രാൻസ്‌ജെൻഡർ സുഹൃത്തുക്കൾക്കായി 2020 മാർച്ച് 5 ന് മലപ്പുറം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശീലന പരിപാടിയുടെ തുടർച്ചയായാണ് ഇത്തരത്തിൽ സംസ്ഥാന തലത്തിൽ തന്നെ ഒരു ആലോചന യോഗം വിളിച്ചു ചേർക്കാൻ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചത്. 2020 മാർച്ച് 5 ന് പരിശീലനം ലഭിച്ച സുഹൃത്തുക്കൾ കോവിഡ്19 പ്രതികരണത്തിലും, 2020ലെ കാലവര്‍ഷത്തിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ സഹായിച്ചിരുന്നു. ഈ പരിപാടി ദേശീയ ശ്രദ്ധ നേടിയിരുന്നു.

ട്രാൻസ്ജെൻഡർ സംയോജിത ദുരന്ത ലഘൂകരണ പദ്ധതി – ആലോചനയുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

പ്രകൃതി ദുരന്തങ്ങൾ വർധിച്ചു…

Posted by Kerala State Disaster Management Authority – KSDMA on Tuesday, 27 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News