
ഔദ്യോഗിക വസതിയില്‍ കൈരളി ന്യൂസിന് പ്രവേശനം വിലക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ മുരളീധരന്‍. സ്വര്‍ണക്കടത്ത് കേസിലെ പുതിയ സംഭവവികസങ്ങള്‍ക്ക് പിന്നാലെ കേന്ദ്രമന്ത്രിയുടെ പ്രതികരണമെടുക്കാനെത്തിയപ്പോഴാണ് വാര്‍ത്താ സംഘത്തെ ഗേറ്റിന് മുന്നില്‍ സെക്യൂരിറ്റി തടഞ്ഞത്.
തുടര്‍ന്ന് ഓരോരുത്തരെയായി അകത്തേക്ക് പേര് ചോദിച്ച് കടത്തിവിടുകയായിരുന്നു. കൈരളി ന്യൂസ് ഒഴികെ മറ്റ് മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ച് പ്രതികരണം നല്‍കുകയായിരുന്നു.
നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശകാര്യ വകുപ്പ് ഉള്‍പ്പെടെ കാണിക്കുന്ന ഉദാസീന നിലപാടുകളെ കൈരളി ന്യൂസ് ചോദ്യം ചെയ്ത വേളയിലെല്ലാം തന്നെ പ്രതികരിക്കാതെ തുടര്‍ച്ചയായി ഒഴിഞ്ഞ് മാറുകയായിരുന്നു ചെയ്തിരുന്നത്.
നേരത്തെ കോട്ടയത്ത് വച്ചും കൈരളി ന്യൂസിനെ പരിഹസിക്കുന്ന തരത്തിലുള്ള പ്രതികരണത്തിലൂടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് വി മുരളീധരന്‍ ചെയ്തത്.
കൈരളിക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസിനെയും ഔദ്യോഗിക വസതിയില്‍ പ്രവേശിപ്പിക്കാതെ ഗേറ്റിന് മുന്നില്‍ തടയാനുള്ള നിര്‍ദേശമാണ് സെക്യൂരിറ്റിക്ക് നല്‍കിയിരുന്നത്.
തിരക്കുള്ളതിനാല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ മന്ത്രി പിന്നാലെ വന്ന മറ്റ് മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here