ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍; ലോഗോ പ്രകാശനം ചെയ്തു

ഇന്ത്യയിലാദ്യമായി കുട്ടികള്‍ സംഘടിപ്പിക്കുന്ന വെല്‍ച്വല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലായ ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ ലോഗോ പ്രകാശനം ചെയ്തു. സിനിമാ താരം റിമാ കല്ലിങ്കല്‍ ഫെയ്സ്ബുക്ക് പേജ് വ‍ഴിയാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്.

കേരളത്തിലെ കുട്ടികളുടെ ഏറ്റവും വലിയ ബദൽ വിദ്യാഭ്യാസ പ്രസ്ഥാനമായ ബാലസംഘവും ചിന്ത പബ്ലിഷേഴ്‌സും മൈത്രിയും ചേർന്ന് സംഘടിപ്പിക്കുന്ന ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നവംബര്‍ 6 മുതല്‍ 16 വരെയാണ് നടക്കുക.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

Kclf2020 കുട്ടികളുടെ സർഗ്ഗസംവാദത്തിന്റെ അവിസ്മരണീയ വേദിയാകുമെന്നത് തീർച്ച… എന്ന് ഫെസ്റ്റിവലിന്‍റെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് റിമാ കല്ലിങ്കല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി രാജേഷ് പൂഞ്ഞത്ത് ആണ് ലോഗോ തയ്യാറാക്കിയത്.

ഫെസ്റ്റിവല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക ‍Balasangham Kerala

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News