സംസ്ഥാന സർക്കാരിന്‍റെ നൂറ് ദിന പ്രഖ്യാപനം; കാൽലക്ഷം പേർക്ക് തൊ‍ഴിൽ

സംസ്ഥാന സർക്കാരിന്‍റെ നൂറ് ദിന പ്രഖ്യാപനത്തിലൂടെ കാൽലക്ഷം പേർക്ക് തൊ‍ഴിൽ ലഭ്യമായി. നൂറുദിവസത്തിനകം അരലക്ഷം പേര്‍ക്ക് തൊഴിൽ എന്ന പദ്ധതി പ്രഖ്യാപിച്ച് മൂന്നാ‍ഴ്ചക്കകമാണ് 25,109 പേർക്ക് തൊ‍ഴിൽ ലഭിച്ചത്.ഇതിൽ മുവായിരത്തിൽപ്പരം സ്ഥിരം നിയമനമാണ്.

നൂറുദിവസത്തിനകം അരലക്ഷം പേര്‍ക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതി മൂന്നാഴ്‌ച പിന്നിട്ടപ്പോള്‍ ജോലി ലഭിച്ചത് കാൽലക്ഷം പേര്‍ക്ക്.

ഇന്നലെ വരെയുള്ള കണക്കാണിത് .25,109 പേർക്ക് തൊഴിൽ ലഭിച്ചതിൽ മുവായിരത്തിൽപ്പരം സ്ഥിരം നിയമനം‌. കോവിഡ്‌ മൂലമുള്ള തൊഴിലില്ലായ്‌മ പരിഹരിക്കാൻ ഒക്ടോബർ ഒന്നിനാണ്‌ മുഖ്യമന്ത്രി 100 ദിന തൊഴിൽ സൃഷ്ടിക്കൽ പദ്ധതി പ്രഖ്യാപിച്ചത്‌. എന്നാല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ലക്ഷ്യമിട്ടതിന്‍റെ പകുതിപേര്‍ക്കും തൊഴില്‍ നല്‍കാനായി.

പത്ത് സർക്കാർ വകുപ്പിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി 6563 പേർക്ക്‌ ജോലി നൽകി. അധ്യാപക, അനധ്യാപക തസ്‌തികയിൽ 1652 നിയമനം.

ആരോഗ്യ വകുപ്പിൽ ലക്ഷ്യമിട്ട 3069 തൊഴിലും ലഭ്യമാക്കി.ഇതിൽ 80ൽപ്പരം സ്ഥിരം നിയമനം‌. യുവജന കമീക്ഷൻ 15 പേരെ നിയമിച്ചു. ഭക്ഷ്യം, പൊതുവിതരണ വകുപ്പിലെ 74 നിയമനത്തിൽ 67 എണ്ണം സ്ഥിരം‌. ഇതിൽ 47 പേർക്ക്‌ സപ്ലൈകോയിലും.കൃഷി വകുപ്പ്‌ സ്ഥാപനങ്ങളിൽ 143 പേർക്ക്‌ ജോലിയായി.

വ്യവസായ വകുപ്പിന്റെ 18 പൊതുമേഖലാ സ്ഥാപനങ്ങൾ 412 പേരെ താൽക്കാലികമായി നിയമിച്ചു. പുരാവസ്‌തു, മൃഗശാലയും മ്യൂസിയം വകുപ്പുകളിൽ 19 പേരെ തെരഞ്ഞെടുത്തു. രജിസ്‌ട്രേഷൻ വകുപ്പിൽ 28 പേർക്ക്‌ സ്ഥിര നിയമനം.

കുടുംബശ്രീവഴി സ്വീപ്പറായി 349 പേർക്ക്‌ അവസരമായി. പട്ടികജാതി വകുപ്പിൽ 28 പേർക്ക്‌ സ്ഥിര നിയമനം നൽകി. കെഎസ്‌എഫ്‌ഇയിൽ 774 സ്ഥിരം ഒഴിവ്‌ നികത്തി.കൂടാതെ സംരംഭകത്വ മേഖലയിൽ 18,546 പേർക്ക്‌ തൊഴിൽ ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News