‘മനോഹരമായ 16 വർ‍ഷങ്ങൾക്ക് ദൈവത്തിന് നന്ദി’; വിവാഹ വാർഷിക ദിനത്തില്‍ ചിത്രം പങ്കുവച്ച് കലാഭവന്‍ ഷാജോണ്‍

ഹാസ്യതാരമായും വില്ലനായും സംവിധായകനായും മലയാശികളുടെ മനസ്സില് ഇടം നേടിയ നടനാണ് കലാഭവൻ ഷാജോൺ. ഇപ്പോഴിതാ പതിനാറാം വിവാഹ വാർഷിക ദിനത്തില് ഭാര്യയ്ക്കൊപ്പമുള്ള ചിത്രം ആരാധകര്ക്കായി പങ്കുവച്ചിരിക്കുകയാണ് ഷാജോണ്.

‘മനോഹരമായ 16 വർ‍ഷങ്ങൾക്ക് ദൈവത്തിന് നന്ദി’ എന്നാണ് അദ്ദേഹം ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

Thank you God..for beautiful 16 years..☺️☺️☺️☺️

Posted by Kalabhavan Shajohn on Tuesday, 27 October 2020

നിരവധിപേരാണ് ഷാജോൺ പങ്കുവെച്ച ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്. 2004-ൽ ആയിരുന്നു ഷാജോണിന്റെയും ഡിനിയുടെയും പ്രണയ വിവാഹം.
ഒരു ഗള്‍ഫ് ഷോയ്ക്കിടെയാണ് താൻ ഡിനിയോട് തന്‍റെ ഇഷ്ടം തുറന്നു പറഞ്ഞതെന്ന് ഷാജോൺ മുന്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. മൂന്ന് മാസത്തോളം പ്രണയിച്ച ശേഷമാണ് ഇവർ വിവാഹിതരായത്.

കോട്ടയം നസീറിനൊപ്പം ഒരു ഗള്‍ഫ് ഷോയ്ക്ക് പോയപ്പോഴാണ് ‍ഡാൻസർ ടീമിനൊപ്പമുള്ള ഡിനിയോട് ഷാജോൺ മനസ്സ് തുറന്നത്. മിസ് തൃശൂർ പട്ടം ഉള്‍പ്പെടെ നേടിയിട്ടുള്ളയാളാണ് ഡിനി. ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് ഇഷ്ടമാണേൽ തനിക്കും കുഴപ്പമില്ലെന്നുള്ള ഡിനിയുടെ മറുപടി തന്നെ ഞെട്ടിച്ചുവെന്നും ഷാജോൺ വെളിപ്പെടുത്തിയിരുന്നു.

1999ൽ മൈഡിയർ കരടിയിലൂടെ സിനിമാലോകത്തെത്തിയ ഷാജോൺ നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബ്രദേഴ്സ് ഡേയാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News