പെന്‍സില്‍ ലെഡില്‍ ആരോഗ്യമന്ത്രിമാരുടെ പേരുകള്‍ കൊത്തി വിദ്യാര്‍ത്ഥി ഏഷ്യന്‍ ബുക് ഓഫ് റെക്കോഡ്സില്‍

പെന്‍സില്‍ ലെഡില്‍ ആരോഗ്യമന്ത്രിമാരുടെ പേരുകള്‍ കൊത്തി അഭിജിത് രാജ് ഏഷ്യന്‍ ബുക് ഓഫ് റെക്കോഡ്സിലേക്ക്. അഭിജിത് രാജ് ആണ് പെന്‍സില്‍ ലെഡില്‍ രാജ്യത്തെ ആരോഗ്യമന്ത്രിമാരുടെ പേര് കൊത്തിയെടുത്തിരിക്കുന്നത്.

28 സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ പേരുകളാണ് കടമ്മനിട്ട കൊച്ചുഴത്തില്‍ വീട്ടില്‍ പരേതനായ രാജുവിന്റെയും സുമയുടെയും മകനായ അഭിജിത് രാജ് കൊത്തിയെടുത്തത്.നെഹ്‌റു കോളജ് ഓഫ് ആര്‍ക്കിടെക്ചറിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അഭിജിത്ത്.

ഓരോ സംസ്ഥാനത്തെയും ആരോഗ്യ മന്ത്രിമാരുടെ പേരുകള്‍ ഇനിഷ്യലുകള്‍ സഹിതമാണ് കൊത്തിയിരിക്കുന്നത്. ഓരോ സംസ്ഥാനത്തെയും പ്രാദേശിക ഭാഷയിലാണ് അതത് ആരോഗ്യമന്ത്രിമാരുടെ പേരുകള്‍ 21കാരനായ അഭിജിത്ത് കൊത്തിയത്. ഒരോ ദിവസവും 13 മണിക്കൂര്‍ ഇതിനായി മാത്രം ചെലവഴിച്ചാണ് അഭിജിത് റെക്കോര്ഡിലേക്കെത്തിയത്.

നേരത്തെ അഭിജിത്ത് ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോഡ്സിലും ഇടംനേടിയിരുന്നു. കടമ്മനിട്ട കൊച്ചുഴത്തില്‍ വീട്ടില്‍ പരേതനായ രാജുവിന്റെയും സുമയുടെയും മകനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here