സംവരണം: വര്‍ഗ്ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നത് അപലപനീയമെന്ന് സിപിഐഎം

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പിലാക്കുന്നതിനെ, വര്‍ഗ്ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് സി.പി.ഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് .

നിലവിലുള്ള സംവരണാനുകൂല്യങ്ങളില്‍ കുറവ് വരുത്താതെയാണ് മുന്നാക്ക സംവരണം നടപ്പിലാക്കുന്നത്. ഭരണഘടനാഭേദഗതിയോടെ സംവരണം 60 ശതമാനമായി മാറി. ഇതില്‍ 50 ശതമാനം നിലവിലുള്ള സംവരണ വിഭാഗങ്ങള്‍ക്കും പത്തു ശതമാനം മുന്നാക്ക വിഭാഗങ്ങള്‍ക്കുമായിരിക്കും. ഈ രീതി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള സംവരണാനുകൂല്യത്തില്‍ ഒരു കുറവും ഇല്ലാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാര്‍ പുലര്‍ത്തുമെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ എല്‍ ഡി എഫ് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏന്ന നിലപാട് പ്രഖ്യാപിച്ചിരുന്നു. അതിന് അനുസൃതമായാണ് ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയതെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News