ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന ആലിയാ ഭട്ട് ചിത്രത്തില്‍ റോഷന്‍ മാത്യു

മലയാളി താരം റോഷന്‍ മാത്യു വീണ്ടും ബോളിവുഡ് ചിത്രത്തില്‍. ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന ആലിയാ ഭട്ട് ചിത്രത്തിലാണ് റോഷന്‍ മാത്യു പ്രധാന കഥാപാത്രത്തിലെത്തുന്നത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘ചോക്ക്ഡ്’ എന്ന സിനിമക്ക് ശേഷമാണ് റോഷന്‍ ബോളിവുഡില്‍ വീണ്ടുമെത്തുന്നത്.

ഷാരൂഖ് ഖാന്റെ നിര്‍മ്മാണ കമ്പനി റെഡ് ചില്ലീസ് നിര്‍മ്മിക്കുന്ന ‘ഡാര്‍ലിംഗ്സ’് എന്ന സിനിമയിലാണ് റോഷന്‍ മാത്യു പ്രധാന കഥാപാത്രമായി എത്തുന്നത്. അലിയ ഭട്ടും വിജയ് വര്‍മ്മയുമാണ് ഡാര്‍ലിംഗ്സില്‍ നായികാ നായകന്‍മാര്‍. 2021 ജനുവരിയിലാണ് ചിത്രീകരണം.

സ്ത്രീകേന്ദ്രീകൃത പ്രമേയമുള്ള സിനിമയില്‍ വിജയ് വര്‍മ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ റോളിലാണ് ആലിയ ഭട്ട് എത്തുന്നത്. ഷെഫാലി ഷായും ചിത്രത്തിലുണ്ട്. ജസ്മീത് കെ റീന്‍ ആണ് സംവിധാനം. സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് ആണ് റോഷന്‍ മാത്യു ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here