ഒമ്പത് സംവിധായകര്‍, ഒമ്പത് ചിത്രങ്ങള്‍; നെറ്റ്ഫ്‌ളിക്‌സില്‍ വമ്പന്‍ പ്രഖ്യാപനം; ആവേശം പങ്കുവെച്ച് പാര്‍വതി

പ്രമുഖ സംവിധായകന് മണിരത്നത്തിന്റെ നേതൃത്വത്തില്‍ തമിഴ് അന്തോളജി ഒരുങ്ങുന്നു. മണിരത്‌നവും, ജയേന്ദ്ര പഞ്ചപകേശനുമാണ് നവ്യ രസ എന്ന പ്രൊജക്ടിന്റെ നിര്‍മ്മാതാക്കള്‍. 9 ഹ്രസ്വചിത്രങ്ങളുടെ ‘ബൊക്കെ’ ഉടന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. ബുധനാഴ്ചയണ് നവ്യരസയുടെ ടീം ഔദ്യോഗിക പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

ഇപ്പോഴിതാ ഒമ്പത് സംവിധായകരുടെ ഒമ്പത് ചിത്രങ്ങള്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസിനെത്തുന്നതിന്റെ ആവേശം പങ്കുവെച്ചിരിക്കുകയാണ് നടി പാര്‍വതി.

രതീന്ദ്രന്‍ ആര്‍. പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമായാണ് പാര്‍വതി എത്തുക. എതാകി എന്റര്‍ടെയ്ന്‍മെന്റിന് നന്ദി പറഞ്ഞു കൊണ്ടായിരുന്നു പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പാര്‍വതിയെ കൂടാതെ രേവതി, നിത്യമേനന്‍, ഐശ്വര്യ രാജേഷ്, പൂര്‍ണ, റിത്വിക തുടങ്ങിയവരും ചിത്രത്തില് അഭിനേതാക്കളായെത്തുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം നടന്‍ അരവിന്ദ് സ്വാമി ചിത്രത്തില്‍ ഒരേ സമയം സംവിധായകനായും അഭിനേതാവായും എത്തുന്നുണ്ട്. സൂര്യ, സിദ്ദാര്‍ത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണന്‍, അഴകം പെരുമാള്‍, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ശങ്കര്‍, രമേഷ് തിലക്, സാനന്ത്, വിധു, ശ്രീറാം തുടങ്ങിയവരും നവ്യ രസയുടെ ഭാഗമാകും.

കെ.വി ആനന്ദ്, ഗൗതം വാസുദേവ് മേനോന്‍, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക്ക് സുബ്ബരാജ്, പൊന്റാം, ഹലിത ഷമീം, കാര്‍ത്തിക്ക് നരേന്‍, രതീന്ദ്രന്‍ ആര്‍. പ്രസാദ്, അരവിന്ദ് സ്വാമി എന്നിവരാണ് നവ്യ രസയിലെ ഒമ്പത് ചിത്രങ്ങളുടെ സംവിധായകര്‍.

സന്തോഷ് ശിവന്‍, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ, അഭിനന്ദന്‍ രാമാനുജം, ശ്രേയസ് കൃഷ്ണ, ഹര്‍ഷ്‌വിര്‍ ഒബ്രേയ്, സുജിത്ത് സാരംഗം തുടങ്ങിയവരാണ് ചിത്രത്തിന്റെ ചായാഗ്രഹകര്‍. എ.ആര്‍ റഹ്മാന്‍, ഡി ഇമ്മാന്‍, ഗോവിന്ദ് വസന്ത തുടങ്ങിയവരാണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത്. പാട്ടുകൊട്ടെയ് പ്രഭാകര്‍, സെല്‍വ തുടങ്ങിയവരാണ് രചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News