ആരോഗ്യ സേതു ആപ്പ് സൃഷ്ടിച്ചതാരാണെന്ന് അറിയില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം

ദില്ലി: ആരോഗ്യ സേതു ആപ്പ് സൃഷ്ടിച്ചതാരെന്നോ എങ്ങിനെയെന്നോ അറിയില്ലെന്ന് സർക്കാർ.
വിവരാവകാശ അപേക്ഷക്കാണ് സർക്കാരിന്റെ വിചിത്ര മറുപടി. സംഭവത്തില് ബന്ധപ്പെട്ട മന്ത്രാലയങ്ങള് നവംബർ 24ന് നേരിട്ട് ഹാജരായി മറുപടി നല്കാന് കേന്ദ്ര വിവരാവകാശ കമ്മീഷന് നിർദേശം നല്കി. വലിയ സുരക്ഷാ വീഴ്ചയിലേക്കാണ് ആരോഗ്യസേതുവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എത്തുന്നത്..

കോവിഡ് പ്രതിരോധ പ്രവർത്തിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ആരോഗ്യസേതു ആപ്പ് ലക്ഷക്കണക്കിന് പേരാണ് ഉപയോഗിച്ചത്. ആപ്പിന്റെ സുക്ഷിതത്വം സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികളെല്ലാം ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ സേതുവിന്റെ നിർമ്മാണം അടക്കമുളള വിവരങ്ങള് തേടി ആക്ടിവിസ്റ്റായ ഗൌരവ് ദാസ് ഐടി മന്ത്രാലയത്തിന് കീഴിലെ നാഷ്ണല് ഇന്ഫോർമാറ്റിക്സ് സെന്ർ, നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ , ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എന്നവിടങ്ങളിലേക്ക് വിവരാവകാശ അപേക്ഷ അയച്ചത്.

സൃഷ്ടിച്ചതാരെന്നോ എങ്ങിനെയെന്നോ മറുപടി ഉണ്ടായില്ല. സൈറ്റില് രേഖപ്പെടുത്തിയിട്ടുള്ള ഐടി മന്ത്രാലയവും നാഷ്ണല് ഇന്ഫോർമാറ്റിക്സ് സെന്ററുമല്ല നിർമ്മാതാക്കളെന്നും അറിയിച്ചു. ഇതോടെ വലിയ സുരക്ഷാ വീഴ്ചയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്.

സൃഷ്ടിച്ച ഫയലുകള്, ലഭിച്ച ഇന്പുട്ട്, വ്യക്തിഗത വിവരങ്ങള് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാന് നടത്തിയ ഓഡിറ്റ് നടപടി  ഇവയെ കുറിച്ചും ആർക്കും അറിവില്ല.
ഉത്തരവാദിത്തപ്പെട്ട മന്ത്രാലയങ്ങള് നവംബർ 24ന് ഹാജരായി വിശദീകരണം നല്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന് നിർദേശിച്ചു.

gov.in എന്ന ഡൊമൈന് നാമം ഉപയോഗിച്ച് എങ്ങിനെ ആപ്ലിക്കേഷന് നിർമ്മിച്ചു എന്ന് ആരാഞ്ഞ് ചീഫ് പബ്ലിക് ഇന്ഫർമേഷന് ഒഫീസർക്കും  നാഷ്ണല് ഇന്ഫോർമാറ്റിക്സ് സെന്റിനും നോട്ടീസ് അയച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News