വായിലിട്ടാല്‍ അലിഞ്ഞു പോകുന്ന പാല്‍കോവ ഇത്രെയും എളുപ്പത്തിൽ ഉണ്ടാക്കാമോ

പൊതുവെ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് പാൽകോവ :എങ്ങനെയാണിത് വീട്ടിൽ ഉണ്ടാക്കുന്നതെന്ന് നോക്കാം :

ആവശ്യമുള്ളത്

1)മൈദ
2)ഏലക്ക പൊടി
3)ബട്ടർ അല്ലെങ്കിൽ നെയ്യ്
4)പഞ്ചാര പൊടിച്ചത്

തയ്യാറാക്കുന്ന വിധം

1.ഒരു പാൻ ചൂടാക്കി 1/2 കപ്പ്‌ ബട്ടർ അല്ലെങ്കിൽ നെയ്യ് ഇടുക.
അതിലേക്ക് ഒരു കപ്പ്‌ മൈദ ചേർത്ത് ഇളക്കുക. 10 മുതൽ 15 മിനിറ്റ് വരെ ചെറു തീയിൽ ഇട്ട് ഇളക്കുക.

2.15 മിനിറ്റിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ഒരു 5 മിനിറ്റ് ചൂടാറാൻ വെക്കുക.

3.1/4 സ്പൂൺ ഏലക്ക പൊടിച്ചത് ചേർത്ത് ഇളക്കുക.ഇതിലേക്ക് 1/2 കപ്പ്‌ പൊടിച്ച പഞ്ചാര ചേർത്ത് നന്നായി യോജിപ്പിക്കുക.അത് നന്നായി യോജിച്ച ശേഷം അതിലേക്ക് 1/2 കപ്പ്‌ പഞ്ചാര പൊടിച്ചത് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് നന്നായി സ്പൂൺ കൊണ്ട് കുഴച്ചെടുക്കുക.

4.ഇനി ഒരു പാത്രത്തിൽ നെയ്യ് തേക്കുക.അതിലേക്ക് കുഴച്ചു വച്ച മാവ് ഇടുക.ഇട്ട ശേഷം 20 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക. 20 മിനിറ്റിനു ശേഷം പാത്രത്തിൽ നിന്നും വേർതിരിക്കുക.  പ്ലേറ്റിലേക്ക് മാറ്റിയ ശേഷം ചെറിയ സമചതുര കഷ്ണങ്ങളാക്കുക.

നമ്മുടെ സ്വാദിഷ്ഠമായ പാൽകോവ തയ്യാർ.

RAVISANKER,PATTAMBI

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News