അയല്‍വാസി അമിത ശബ്ദത്തില്‍ പാട്ട് വെച്ചതിനെച്ചൊല്ലി തര്‍ക്കം; വാക്കേറ്റം കയ്യാങ്കളിയായി; യുവാവ് കുത്തേറ്റു മരിച്ചു; സഹോദരന്‍മാര്‍ ഗുരുതരാവസ്ഥയില്‍

അമിത ശബ്ദത്തില്‍ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട് അയല്‍വാസിയുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. മഹേന്ദ്ര പാര്‍ക്കിലെ സാരായ് പിപാലി താലയിലെ സുശീല്‍(29)ആണ് മരിച്ചത്. ഇയാളുടെ രണ്ട് സഹോദരന്‍മാര്‍ക്കും കുത്തേറ്റു. അയല്‍വാസിയായ അബ്ദുള്‍ സത്താര്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിനെ തുടര്‍ന്നായിരുന്നു വാക്ക്തര്‍ക്കമുണ്ടായത്.

ഒച്ച കുറയ്ക്കാന്‍ ആവശ്യപ്പെട്ടത് വാക്കുതര്‍ക്കത്തിന് വഴിതെളിച്ചതായും സത്താറും അയാളുടെ മക്കളായ ഷഹ്നാവാസ്, അഫാക്, ചാന്ദ്, ഹസീന്‍ എന്നിവരും ചേര്‍ന്ന് ആക്രമിച്ചെന്നുമാണ് ആശുപത്രിയില്‍ കഴിയുന്ന സുനില്‍ മൊഴി നല്കിയത്. സുനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3.15 ഓടെ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് സംഭവസ്ഥലത്തെത്തിയതെന്ന് പോലീസ് അറിയിച്ചു. കുത്തേറ്റ സുശീലിനേയും സഹോദരന്‍മാരായ സുനിലിനേയും അനിലിനേയും പോലീസ് ആശുപത്രിയിലെത്തിച്ചെത്തിച്ചെങ്കിലും സുശീല്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അനില്‍ ചികിത്സയിലാണ്. സംഭവത്തിനിടെ പരിക്കേറ്റ സത്താറിന്റെ ഭാര്യ ഷാജഹാനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. . സത്താര്‍, ഷഹ്നാവാസ്, അഫാക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

അതേസമയം മരിച്ച സുശീലിന്റെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉള്ളതായും ഇയാള് മദ്യക്കടത്ത്‌ നടത്തിയിരുന്നതായും പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News