വീട്ടിൽ പോസിറ്റീവായി കഴിയുന്ന കുട്ടികളെ എപ്പോഴാണ് ആശുപത്രിയിൽ എത്തിക്കേണ്ടത്

കൊവിഡ് പോസിറ്റീവായവർക്ക് ചികിൽസയ്ക്കായി വീട്ടിൽ തന്നെ കഴിയാനുള്ള മാർഗ്ഗനിര്ദേശങ്ങൾ സർക്കാർ തന്നെ നൽകുന്നുണ്ട്.ദുബായ്,കാനഡ,ഇറ്റലി ,യുകെ തുടങ്ങി പല രാജ്യങ്ങളിലും ഇത് തുടരുന്നുണ്ട്. ആശുപത്രി നിറഞ്ഞു കഴിഞ്ഞാൽ വേറെ മാർഗമില്ലാതെ വരും .വീട്ടിൽ പോസിറ്റീവായി കഴിയുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒന്ന് പോസിറ്റീവായ കുട്ടികളെ എപ്പോഴൊക്കെ ആശുപത്രിയിൽ എത്തിക്കണം എന്നുള്ളതാണ്.

1.കുട്ടികളിൽ പൊതുവെ കാണുന്ന ലക്ഷണങ്ങൾ പനി ചുമ തൊണ്ടവേദന ജലദോഷം എന്നിവയാണ്.ചിലരിൽ പനി കൂടി ഫിറ്റ്‌സ് വരാറുണ്ട് .ഫിറ്റ്‌സ് വന്നാൽ അഞ്ചു മിനിറ്റ്നുള്ളിൽ അത് മാറേണ്ടതാണ്.അധികം ഭയപ്പെടാനില്ല .എന്നാൽ പതിനഞ്ചു മിനിറ്റിൽ കൂടുതൽ അപസ്മാരം നിന്നാൽ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകണം.അത് വരെ ഇടതു സൈഡിലേക്ക് ചെരിച്ചു കിടത്തുക ,വായിൽ നിന്നുള്ള നുര ശ്വാസകോശത്തിലേക്കു എത്താതിരിക്കാനാണ് ഇങ്ങനെ ചെരിച്ചു കിടത്തുന്നത്

2 .കുട്ടിക്ക് ബോധം നഷ്ടപ്പെട്ടാൽ നിർബന്ധമായും ആശുപത്രിയിൽ എത്തിക്കണം

3 .നിർത്താതെ ‌ഛർദ്ദിൽ ഉണ്ടെങ്കിൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കണം.

4 .നിർത്താതെ വയറിളക്കം ഉണ്ടെങ്കിൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കണം.

5 .ശ്വാസംഎടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കിൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കണം

DR.DANISH SALIM:facebook.com/drdbetterlife

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News