ഷാക്കിബിന്റെ വിലക്ക് വ്യാഴാഴ്ച അവസാനിക്കും

ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബുല്‍ ഹസന് ഐസിസി ഏര്‍പ്പെടുത്തിയ വിലക്ക് വ്യാഴാഴ്ച അവസാനിക്കും. ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന താരത്തെ സ്വാഗതം ചെയ്യാന്‍ കാത്തിര്‍ക്കുകയാണെന്ന് ടി-20 ക്യാപ്റ്റന്‍ മഹ്മൂദുല്ല പറഞ്ഞു. നിരവധി തവണ വാതുവെപ്പ് ഏജന്റുകള്‍ സമീപിച്ചിട്ടും അറിയിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐസിസി ഷാക്കിബിനെ ഒരു വര്‍ഷത്തേക്ക് വിലക്കിയത്.

”ഞങ്ങളുടെ ചെക്കന്‍ വരികയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഷാക്കിബ് ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച താരമായിരുന്നു എന്ന് ഞങ്ങള്‍ക്കറിയാം. ഡ്രസിംഗ് റൂമിലേക്ക് അദ്ദേഹം തിരിച്ചുവരുന്നതിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. അദ്ദേഹത്തെ കാണാനും സംസാരിക്കാനും സമയം ചെലവഴിക്കാനും സാധിക്കും എന്നത് സന്തോഷം പകരുന്നു. ഷാക്കിബ് ഒരു ചാമ്പ്യന്‍ താരമാണ്. പഴയ ഫോമിലേക്കെത്താന്‍ അദ്ദേഹത്തിന് ഏറെ സമയം വേണ്ടിവരില്ല.”- മഹ്മൂദുല്ല പറഞ്ഞു.

രണ്ട് വര്‍ഷത്തെ വിലക്കായിരുന്നു ഉണ്ടായിരുന്നതെങ്കിലും അത് ഒരു വര്‍ഷമാക്കി ഐസിസി ചുരുക്കുകയായിരുന്നു. കഴിഞ്ഞ ഓക്ടോബറിലായിരുന്നു വിലക്ക് ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News