എം ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തു

എം ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ശിവശങ്കര്‍ അറസ്റ്റിലായിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഇഡി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്.

കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. സ്വപ്‌നയുടെ 30 ലക്ഷം രൂപ ഒളിപ്പിക്കാന്‍ സാഹായിച്ചു എന്നാണ് കേസ്‌. ഏ‍ഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ശിവശങ്കറിനെ നാളെ എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

സ്വര്‍ണക്കടത്ത് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് എം ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിലെടുത്തത്. എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റര്‍ ചെയത് കേസുകളില്‍ ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളുകയും അറസ്റ്റിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെ ഇഡി യുടെയും കസ്റ്റംസിന്റെയും ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News