എം ശിവശങ്കറിന്റെ വൈദ്യപരിശോധന പൂര്‍ത്തിയായി; നാളെ കോടതിയില്‍ ഹാജരാക്കും

കള്ളപ്പണം വെളിപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത എം ശിവശങ്കറിന്റെ വൈദ്യപരിശോധന പൂര്‍ത്തിയായി. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് പരിശോധന നടത്തിയത്. ശാരീരിക അസ്വാസ്ഥ്യമുണ്ടെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇഡിയുടെ ഓഫിസില്‍ തിരിച്ചെത്തിച്ചു. നാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. സ്വപ്നയുടെ 30 ലക്ഷം രൂപ ഒളിപ്പിക്കാന്‍ സാഹായിച്ചു എന്നാണ് കേസ്. ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ശിവശങ്കറിനെ നാളെ എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

സ്വര്‍ണക്കടത്ത് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് എം ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിലെടുത്തത്. എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റര്‍ ചെയത് കേസുകളില്‍ ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളുകയും അറസ്റ്റിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെ ഇഡി യുടെയും കസ്റ്റംസിന്റെയും ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News