‘റഫ്യൂസ് ദ അബ്യൂസ്’ ക്യാമ്പെയ്നിന് പിന്‍തുണയുമായി സയനോര ഫിലിപ്പ്

സോഷ്യല്‍ മീഡിയ വ‍ഴി നടക്കുന്ന സൈബര്‍ ബുള്ളീയിംഗിനെതിരെ ഡബ്ല്യു സി സി ആരംഭിച്ച റഫ്യൂസ് ദ അബ്യൂസ് ക്യാമ്പെയ്നിന് പിന്‍തുണയുമായി ഗായിക സയനോര ഫിലിപ്പ്.

സയനോര ഫിലിപ്പിന്‍റെ ഏറെ ശ്രദ്ധിക്കപ്പെട്ട ബേം കീ ബേംകി… എന്ന ഗാനമാണ് വരികളില്‍ ചെറിയ മാറ്റങ്ങളോടെ ക്യാമ്പെയ്നിന്‍റെ പിന്‍തുണ അറിയിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് വീഡിയോയില്‍ സയനോര പങ്കുവച്ചിരിക്കുന്നത്. രസകരമായ പാട്ടിനൊപ്പം സൈബര്‍ അബ്യൂസിനെ റെഫ്യൂസ് ചെയ്യാനും സയനോര പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം നടി പാര്‍വതിയും ക്യാംപെയിന് പിന്തുണയുമായി എത്തിയിരുന്നു. ഫിസിക്കല്‍ അറ്റാക്ക് മുറിവുകള്‍ പോലെ തന്നെ കാണേണ്ടതാണ് സൈബര്‍ അബ്യൂസ് മുറിവുകളെന്നും സൈബര്‍ ബുള്ളിയിംഗുകളോട് നോ പറയണമെന്നും പാര്‍വതി പറഞ്ഞിരുന്നു .

നേരത്തെ നടിമാരായ മഞ്ജുവാര്യര്‍, നിമിഷ സജയന്‍, സാനിയ ഇയ്യപ്പന്‍, അന്ന ബെന്‍, ടെലിവിഷന്‍ അവതാരകയായ രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ റെഫ്യൂസ് ദ അബ്യൂസ് ക്യാംമ്പയിനിന്റെ ഭാഗമായിരുന്നു.

സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ട് യൂട്യൂബില്‍ വീഡിയോകള്‍ ചെയ്ത വിജയ് പി നായര്‍ എന്നയാള്‍ക്കു നേരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ആക്റ്റിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തോടെ സ്ത്രീകള്‍ക്കുനേരെയുള്ള സൈബര്‍ ആക്രമണം വീണ്ടും ചര്‍ച്ചയായി മാറിയ സാഹചര്യത്തിലാണ് ഡബ്ല്യു.സി.സി ക്യാംമ്പയിന്‍ ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News