‘നബി മുന്നോട്ടുവച്ച വിശ്വമാനവികതയുടെ ആശയങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്ന കാലം’; വിശ്വാസികള്‍ക്ക് നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

വിശ്വാസികള്‍ക്ക് നബി ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ്ബുക്ക് കുറിപ്പ് വ‍ഴിയാണ് മുഖ്യമന്ത്രി വിശ്വാസികള്‍ക്ക് നബിദിനാശംസ നേര്‍ന്നത്.

മുഹമ്മദ് നബി മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതൽ പ്രസക്തമാകുന്ന കാലമാണിതെന്നും. പ്രസക്തമായ ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ നബിദിന പരിപാടികൾ സഹായകമാകട്ടെയെന്നും നബിദിനാശംസാ സന്തേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ നബിദിനാശംസ.

മുഹമ്മദ് നബി മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതൽ പ്രസക്തമാകുന്ന കാലമാണിത്. പ്രസക്തമായ ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ നബിദിന പരിപാടികൾ സഹായകമാകട്ടെ. ഏവർക്കും നബിദിന ആശംസകൾ.

Posted by Pinarayi Vijayan on Wednesday, 28 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News