ആഡംബര വീട് നിര്‍മാണം; കെഎം ഷാജിയുടെ ഭാര്യയുടെ ഒപ്പുകളിലും വൈരുധ്യം

ആഡംബര വീട് നിർമാണവുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎ ഭാര്യയുടെ പേരിൽ നൽകിയ അപേക്ഷകളിലെ കയ്യൊപ്പിലും വൈരുധ്യം.

വീട്നിർമാണാവശ്യത്തിനായി വൈദ്യുതി കണക്ഷനുള്ള അപേക്ഷയിലും കോർപറേഷനിൽ നൽകിയ വിവിധ അപേക്ഷകളിലുമുള്ള ഒപ്പുകളിലാണ് വ്യത്യാസം കണ്ടെത്തിയിരിക്കുന്നത്‌. ഷാജിയുടെ ഭാര്യ ആശയുടെ പേരിൽ മ്റ്റാരോ കള്ളയൊപ്പിട്ടതാകാം എന്ന ആരോപണവും ശക്തമാണ്

2013 ഫെബ്രുവരി നാല‌ിനാണ‌് ആശയുടെ പേരിൽ കെഎസ‌്ഇബിയിൽ അപേക്ഷ നൽകിയിരിക്കുന്നത‌്. മുദ്രപത്രത്തിൽ എഴുതിയ സത്യവാങ‌്മൂലത്തിലും ഇതോടൊപ്പം നൽകിയ അപേക്ഷയിലും ഉള്ള ഒപ്പുകളിൽ വ്യത്യാസം കണ്ടെത്തി.
ഈ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതോടെയാണ‌് കോർപറേഷനിൽ നൽകിയ ഒപ്പുകൾ പരിശോധിച്ചത‌്.

പിഴയൊടുക്കാൻ തയ്യാറാണെന്നും വീട‌് നിർമാണം ക്രമപ്പെടുത്തണമെന്നും ആവശ്യപ്പെട്ട‌് ആശ കഴിഞ്ഞ ദിവസം കോർപറേഷനിൽ ആശ അപേക്ഷ നൽകിയിട്ടുണ്ട‌്. ഇതടക്കം കോർപറേഷനിലുള്ള അപേക്ഷകളിലെ ഒപ്പുകൾ കെഎസ‌്ഇബിയിലേതിൽ നിന്ന‌് തീർത്തും വ്യത്യസ്തമാണ്.‌

കെഎസ‌്ഇബി കണക്ഷൻ ലഭിക്കാനായി മറ്റാരോ ഒപ്പിട്ടതാകാമെന്നാണ‌് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിയമനം. ഇത‌് ശരിയെങ്കിൽ വ്യാജരേഖ ചമച്ച‌് ഷാജി വൈദ്യുതി ബോർഡിനെ പറ്റിച്ചതായി കണക്കാക്കേണ്ടിവരുമെന്ന‌് നിയമവിദഗ‌്ധർ പറയുന്നു. ഔദ്യോഗിക അപേക്ഷകളിൽ കള്ളഒപ്പ‌് പതിപ്പിക്കുന്നത‌് വ്യാരേഖ ചമയ‌്ക്കുന്നതിന‌് തുല്യമാണ‌്.

സ്വന്തം ഒപ്പ‌് മറിച്ചുവെച്ച‌് മറ്റൊന്ന‌് പതിപ്പിച്ചാലും സമാന കുറ്റകൃത്യമാണ‌്. മൂന്ന‌് വർഷം വരെ തടവ‌് ലഭിക്കാവുന്ന കുറ്റകൃത്യമാണ‌് നടന്നിരിക്കുന്നതെന്നാണ‌് നിയമവിദഗ‌്ധരുടെ അഭിപ്രായം. ഫോറൻസിക‌് പരിശോധനയ‌ടക്കം നടത്തി ഒപ്പിട്ടതാരെന്ന‌് കണ്ടെത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട‌്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here