കൈരളിയെ വിലക്കിയ വി മുരളീധരന് മാധ്യമ പ്രവര്‍ത്തകന്‍റെ കുറിപ്പ്

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ പ്രതികരണം എടുക്കാന്‍ ഔദ്യോഗിക വസതിയില്‍ എത്തിയ കൈരളി ന്യൂസ് വാര്‍ത്താസംഘത്തെ ഗേറ്റിന് പുറത്ത് തടഞ്ഞ വി മുരളീധരന്‍റെ നടപടിയില്‍ പ്രതിഷേധമറിയിച്ച് കൈരളി ന്യൂസി റിപ്പോര്‍ട്ടര്‍ വിഷ്ണു തലവൂര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്.

മിസ്റ്റർ വി മുരളീധരൻ…
ഒരു മധ്യമപ്രവർത്തകനാണ് ഞാൻ… മുരളീധരൻ എന്ന വ്യക്തിയോട് എനിക്ക് ഒന്നും ഇല്ല. മുരളീധരൻ എന്ന വ്യക്തിയുടെ ഒരു പ്രതികരണവും എനിക്ക് ആവശ്യമില്ല… മുരളീധരൻ എന്ന വ്യക്തിയോട് എനിക്ക് ചോദിക്കാൻ ചോദ്യങ്ങളും ഇല്ല. പക്ഷെ വി മുരളീധരൻ എന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയോട് കൈരളിയുടെ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് പല ചോദ്യങ്ങളും ചോദിക്കാൻ ഉണ്ട്.

സ്വർണക്കടത് കേസുമായി ബന്ധപ്പെട്ടും.. കേന്ദ്രവിദേശകാര്യ സഹമന്ത്രിയുടെ നേർക്ക് ഉയരുന്ന പ്രോട്ടോക്കാൾ ലംഘനം എന്ന ആരോപണവും അതിൽ..ചീഫ് വിജിലൻസ് ഓഫിസറുടെ അന്വേഷണവും..ഇങ്ങനെ തുടങ്ങി സ്വര്ണക്കടത്തിൽ ദുബായിൽ അറസ്റ്റിലായ പ്രധാനപ്രതികളെ എന്തുകൊണ്ട് ഇന്ത്യയിലേക്ക് എത്തിക്കാൻ കഴിയുന്നില്ല….

കോണ്സുലേറ്റിലെ ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യാനുള്ള അനുമതി ലഭിക്കാത്തത് എന്തുകൊണ്ട്…. കേന്ദ്രസർക്കാരും അന്വേഷണ ഏജൻസികളും സ്വർണം കടത്തിയത് ഡിപ്ലോമാറ്റിക്ക് ബാഗേജിൽ ആണെന്ന് വ്യക്തമാക്കിയിട്ടും കേന്ദ്രമന്ത്രി എന്തുകൊണ്ട് ഇപ്പോഴും ഡിപ്ലോമാറ്റിക് ബാഗേജിൽ അല്ല സ്വർണം കടത്തിയത് എന്ന് പറയുന്നു….ബാഗേജ് വന്ന അറ്റാഷെ എങ്ങനെ തിരിച്ചു പറന്നു…ആരുടെ അറിവോടെയാണ് അറ്റാഷെ രാജ്യം വിട്ടത്..അങ്ങനെ നിരവധി ചോദ്യങ്ങളാണ്. ഉയരുന്നത്……. എത്രയൊക്കെ ചോദ്യങ്ങൾ ഇനിയും ചോദിക്കുക തന്നെ ചെയ്യും………

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here