ദുര്‍ഗാ പൂജ ആഘോഷത്തിനിടെ പൊലീസ് വെടിവയ്പ്പ്; ബിഹാറില്‍ ഒരു മരണം 25 പേര്‍ക്ക് പരുക്ക്

ബിഹാറില്‍ ദുര്‍ഗാപൂജയ്ക്കിടെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ദുര്‍ഗാ പൂജ ചടങ്ങുകളുടെ കാലതാമസത്തെ തുടര്‍ന്ന് പൊലീസും വിശ്വാസികളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇത് പിന്നീട് അക്രമത്തില്‍ കലാശിക്കുകയുമാണ് ഉണ്ടായതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്രമത്തില്‍ പരുക്കേറ്റവരില്‍ 20 ഉദ്യോഗസ്ഥരും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ബിഹാറിലെ മുങ്കര്‍ നഗരത്തിലാണ് അക്രമവും വെടിവയ്പ്പും നടന്നത്.

വിശ്വാസ പ്രകാരം വിജയദശമിയുടെ മൂന്നാം ദിവസമാണ് വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യാറ് എന്നാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ചൊവ്വാ‍ഴ്ച പുലര്‍ച്ചെ വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യണമെന്ന പൊലീസ് നിര്‍ബന്ധമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട് ചൊവ്വാ‍ഴ്ച പവര്‍ച്ചെയോടെയാണ് വെടിവയ്പ്പ് നടന്നത്.

18 വയസുള്ള അനുരാഗ് കുമാര്‍പേദ്ദറാണ് മരിച്ചയാളെന്ന് പൊലീസ് പിന്നീട് തിരിച്ചറിഞ്ഞു. ആക്രമം നടന്നയിടത്തുനിന്ന് രണ്ട് പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കന്നയ്യ കുമാര്‍ ട്വിറ്റര്‍ വ‍ഴി പൊലീസ് അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News