തദ്ദേശ തെരഞ്ഞെടുപ്പ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് എൽ ഡി എഫ് സീറ്റ് വിഭജനം പൂർത്തിയായി. പുതുതായി മുന്നണിയിലേക്ക് എത്തിയ കേരള കോൺഗ്രസ്(എം)ലോക് താന്ത്രിക് ജനതാദൾ എന്നീ പാർട്ടികൾ ഓരോ സീറ്റ് വീതം ലഭിച്ചു. കണ്ണൂർ ജില്ലയിൽ ഇത്തവണ എൽ ഡി എഫ് വൻ മുന്നേറ്റം കാഴ്ച വൈകുമെന്ന് എൽ ഡി എഫ് നേതാക്കൾ പറഞ്ഞു.

പുതുതായി മുന്നണിയിലേക്ക് എത്തിയ കേരള കോൺഗ്രസ് എം പ്രതിനിധി പങ്കെടുത്ത ആദ്യ യോഗത്തിൽ തന്നെ സീറ്റ് വിഭജന കാര്യത്തിൽ തീരുമാനമായി. ജില്ലാ പഞ്ചായത്തിലേക്കുള്ള 24 സീറ്റിൽ 15 ഇടത്ത് സി പി ഐ എമ്മും 3 സീറ്റുകളിൽ സി പി ഐ യും മത്സരിക്കും.

കേരള കോണ്ഗ്രസ്സ് എം,ലോക് തൻട്രിക്ക് ജനതാദൾ,എൻ സി പി,ഐ എൻ എൽ,ജനതാദൾ എസ്,കോൺഗ്രസ് എസ് എന്നീ പാർട്ടികൾ ഓരോ സീറ്റിലും മത്സരിക്കും.

കണ്ണൂർ കോർപറേഷൻ,മുന്സിപ്പലിറ്റികൾ,ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുള്ള സീറ്റ് വിഭജന ചർച്ചകൾ ഏതാണ്ട് പൂർത്തിയായതായി എൽ ഡി എഫ് നേതാക്കൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മലയോര മേഖലയായ ആലക്കോടാണ് പുതുതായി മുന്നണിയിലേക്ക് എത്തിയ കേരള കോൺഗ്രസ് എം ന് ലഭിച്ചത്.ഇവിടെ എൽ ഡി എഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് എം സ്ഥാനാര്ഥി എത്തുന്നത് യു ഡി എഫിന് വൻ തിരിച്ചടിയാകും.

കരിവെള്ളൂർ,തില്ലങ്കേരി,പാട്യം,പന്ന്യന്നൂർ,കതിരൂർ,പിണറായി,വേങ്ങാട്,ചെമ്പിലോട്,മയ്യിൽ,അഴീക്കോട്,കല്യാശ്ശേരി,ചെറുകുന്ന്,കുഞ്ഞിമംഗലം,പരിയാരം,കടന്നപ്പള്ളി സീറ്റുകളിലാണ് സി പി ഐ എം മത്സരിക്കുന്നത്.

കോളയാട്,കൂടാളി,ഉളിക്കൽ എന്നിവിടങ്ങളിൽ സി പി ഐ മത്സരിക്കും.കൊളവല്ലൂർ ലോക് താന്ത്രിക് ജനത ദൾ,പേരാവൂർ-എൻ സി പി,കൊളച്ചേരി-ഐ എൻ എൽ,പയ്യാവൂർ -ജനതാദൾ സെക്കുലർ നടുവിൽ കോൺഗ്രസ് എസ് എന്നിങ്ങനെയാണ് മത്സരിക്കുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here