കരുതലായി സര്‍ക്കാര്‍; സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി. ഇതിനായി 705.17 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 55.44 ലക്ഷം പേര്‍ക്ക് 1400 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുന്നത്.

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും പാവപ്പെട്ടവരുടെ ആനുകൂല്യങ്ങള്‍ മുടങ്ങാതിരിക്കുക അതിനാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കിയത്. കഴിഞ്ഞ മാസം മുതലാണ് അതാതുമാസം പെന്‍ഷന്‍ വിതരണം സംസ്ഥാനത്ത് ആരംഭിച്ചത്. 55,43,773 പേര്‍ക്കാണ് സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്.

പ്രതിമാസം ഇതിനായി നല്‍കുന്നത് 705.17 കോടി രൂപയാണ്. അഞ്ചു വിഭാഗങ്ങളിലായി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് 618.71 കോടി രൂപ. 49,13,785 പേര്‍ക്കാണ് അര്‍ഹത. ഇതില്‍ 318.93 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കും. 299.78 കോടി രൂപ സഹകരണ സംഘങ്ങള്‍വഴി ഗുണഭോക്താക്കളുടെ കൈകളില്‍ നേരിട്ടെത്തും.

16 ക്ഷേമനിധികളില്‍ അംഗങ്ങളായ 6,29,988 തൊഴിലാളികള്‍ക്കാണ് സര്‍ക്കാര്‍ ധനസഹായത്തോടെ പെന്‍ഷന്‍ നല്‍കുന്നത്. 86.46 കോടി രൂപയാണ് ഇതിനായി നല്‍കുന്നത്. ക്ഷേമനിധി ബോര്‍ഡുകള്‍ക്കാണ് വിതരണ ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News