വര്‍ഗീയ ആശയങ്ങളുടെ പ്രചാരകര്‍ നമ്മളില്‍പ്പെട്ടവരല്ല; നബിദിന ആശംസയുമായി എംഎ നിഷാദ്

നബിദിനാശംസയുമായി സിനിമാ നിര്‍മാതാവും സംവിധായകനുമായ എംഎ നിഷാദ്. വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നനും, വര്‍ഗീയതയ്ക്ക് വേണ്ടി പോരാടുന്നവനും, വര്‍ഗീയതയ്ക്ക് വേണ്ടി മരിക്കുന്നവനും നമ്മളില്‍പെട്ടവനല്ല എന്ന സന്ദേശത്തോടെയാണ് എംഎ നിഷാദ് ഫെയ്സ്ബുക്ക് കുറിപ്പുവ‍ഴി ആശംസ പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

”The greatest JIHAD is to battle your own soul,to fight the evil within yourself”
Prophet Muhammad ( PBUH)
ഇന്ന് മിലാദി ഷെരീഫ്..അറബി മാസത്തിലെ റബിഉൽ അവ്വൽ 12…പ്രവാചകൻ മുഹമ്മദ് നബി (സ: അ) ജനിച്ച ദിവസം എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു..
നബിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റ്റെ വചനങ്ങൾക്ക് ഒരുപാട് പ്രസക്തിയേറുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്..
പുണ്യഭൂമിയായ മക്കയിലും,നബി തിരുമേനി അന്തിയുറങ്ങുന്ന മദീനയിലും,പോയി ഉംറ ചെയ്യുവാനുളള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്…
2015 -ലെ ഡിസംബർ മാസത്തിലാണ് ഞാൻ കുടുംബസമേതം അവിടെയെത്തിയത്…മക്കയിലെ ഉംറക്ക് ശേഷം,മദിനയിലെത്തിയ ദിവസം ഡിസംബർ 24 നായിരുന്നു…അന്നായിരുന്നു അറബിമാസം റബി ഉൽ അവ്വൽ 12 ..അതായത് നബിയുടെ ജന്മദിനം..അന്നവിടെ ആഘോഷങ്ങളൊന്നും ഞാൻ കണ്ടില്ല എന്ന് സാന്ദർഭികമായി പറയട്ടെ..പകരം,നബി വചനങ്ങളും,അദ്ദേഹം ജീവീതത്തിൽ പാലിച്ച നിഷ്ഠകളേ പറ്റിയും,സഹജീവികളോടുളള കരുതലിനെ പറ്റിയുമാണ്,ഇമാം സംസാരിച്ചത്…ക്രിസ്ത്മസ്സും,നബിദിനവും അടുത്തടുത്ത ദിനങ്ങളിൽ ആയിരുന്നു എന്നുളളതും ആ വർഷത്തെ പ്രത്യേകതയായിരുന്നു…നബിദിനങ്ങൾ ഓർമ്മപ്പെടുത്തലുകളുടെ ദിനങ്ങൾ കൂടിയാണ്…
ഒരു പുഞ്ചിരി പോലും,ധർമ്മമാണെന്ന് പഠിപ്പിച്ച പ്രവാചകൻ…
അയൽവാസി വിശന്നിരിക്കുമ്പോൾ,
വയറ് നിറക്കുന്നവൻ സത്യ വിശ്വാസിയല്ലാ
എന്ന് പഠിപ്പിച്ച പ്രവാചകൻ…
പരസ്പരം സൗഹാർദ്ദം സ്ഥാപിക്കലാണ് ഏറ്റവും ഉൾകൃഷ്ട ദാനം എന്ന് പഠിപ്പിച്ച പ്രവാചകൻ….
അദ്ദേഹത്തിന്റ്റെ വാക്കുകളാണ് ആഘോഷിക്കപപ്പെടേണ്ടത്…
പ്രസക്തമായ വാക്കുകൾ…

''The greatest JIHAD is to battle your own soul,to fight the evil within yourself''
Prophet Muhammad ( PBUH)

ഇന്ന്…

Posted by MA Nishad on Wednesday, 28 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News