സുന്ദരിയായ മകളേ… പ്രാര്‍ത്ഥനയ്ക്ക് ജന്മദിനാശംസകളുമായി പൂര്‍ണിമയും ഗീതുവും

മലയാളത്തിലും ബോളിവുഡിലും പാട്ട് പാടി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ കുട്ടിയാണ് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ പ്രാര്‍ത്ഥന. ഇന്ന് പ്രാര്‍ത്ഥനയുടെ പിറന്നാളാണ്.

പ്രാര്‍ത്ഥനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് അമ്മ പൂര്‍ണിമയും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും പങ്കുവച്ച പോസ്റ്റുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള പതിനാറ് വര്‍ഷങ്ങള്‍. സുന്ദരിയായ മകളേ, ജന്മദിനാശംസകള്‍,” എന്നാണ് പൂര്‍ണിമ കുറിച്ചത്. ”ഹാപ്പി സ്വീറ്റ് 16 ഡോള്‍,” എന്നാണ് ഗീതുവിന്റെ ആശംസ.

Sixteen of the Sweetest Years of our life♥️
Happy Birthday, Beautiful Daughter
#prarthanaindrajith

Pic: Bunuel…

Posted by Poornima Indrajith on Wednesday, 28 October 2020

പ്രാര്‍ത്ഥനയുടെ പാട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുള്ളത് പതിവാണ്. നിരവധി ആരാധകരും പ്രാര്‍ത്ഥനയ്ക്കുണ്ട്. മലയാളത്തില്‍ മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളിലും അടുത്തിടെ പാട്ടുപാടി ബോളിവുഡിലും പ്രാര്‍ത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു.

View this post on Instagram

Happy sweet 16 doll ! 😘 I’m gonna call you and not ‘cringe’ publicly 🤓@prarthanaindrajith

A post shared by Geetu Mohandas (@geetu_mohandas) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here