
മോമോസ് പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്.മറുനാട്ടില്‍ നിന്നാണ് വരവെങ്കിലും ഇപ്പോള്‍ നമ്മുടെ ഭക്ഷണരംഗത്തെ തരംഗമാണ് ചിക്കന്‍ മോമോസ് ഇത് ആവിയില്‍ വേവിച്ചും വറുത്തുമെല്ലാം ഉണ്ടാക്കാം.വെജിറ്റേറിയനും ചിക്കനുമെല്ലാം മോമോസിന്റെ രുചിഭേദങ്ങളാണ്. ആവിയില്‍ ചിക്കന്‍ മോമോസ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ
ചിക്കൻ മോമോസ്
ആവശ്യമുള്ളത്
1)ചിക്കന്‍ മിന്‍സ്:എല്ലില്ലാത്ത ചിക്കൻ ചെറുതായി അരിഞ്ഞത് ( ചിക്കൻ കഷണങ്ങൾ മിക്സിയിലിട്ട് ചെറുതായി അടിച്ചെടുത്തതുമാകാം )
2)ഉപ്പ്
3)സോയ സോസ്
4)ഇഞ്ചി വെളുത്തുള്ളി അരച്ചത്
5)പച്ചമുളക്
6)മൈദ
7)ഓയിൽ
8)കുരുമുളക് പൊടി
9)വെള്ളം
10)സ്പ്രിംഗ് ഒനിയൻ
തയ്യാറാക്കുന്ന വിധം
ഒന്നര കപ്പ് മൈദയിലേക്ക് കാൽ സ്പൂൺ ഉപ്പും അര കപ്പ് വെള്ളവും ചേർത്ത് നന്നായി കുഴക്കുക. ഒരു മണിക്കൂർ തുണി കൊണ്ട് അടച്ചു വെക്കുക.
ഒരു കപ്പ് ചിക്കന്‍ മിന്‍സ് ആവശ്യത്തിന് ഉപ്പ്, ഒരു സ്പൂൺ സോയ സോസ്, അര സ്പൂൺ കുരുമുളക് പൊടി, ഒരു സ്പൂൺ പച്ചമുളക് ചെറുതായി അരിഞ്ഞത്, അര സ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്, കാൽ കപ്പ് സ്പ്രിംഗ് ഒനിയൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ഒരു പാൻ ചൂടായതിന് ശേഷം അതിലേക്ക് രണ്ട് സ്പൂൺ ഓയിൽ ചേർക്കുക. നേരത്തെ യോജിപ്പിച്ചു വെച്ച ചിക്കൻ ചേർത്ത് നന്നായി മൂപ്പിക്കുക ഒരു മൂന്നു മിനിറ്റ് മൂപ്പിച്ച് മാറ്റം
നേരത്തെ കുഴച്ചു വച്ച മൈദാമാവ് ചെറിയ ഉരുളകളാക്കി ഉരുട്ടി അത് ചെറിയ പൂരിയുടെ വലുപ്പത്തിൽ പരത്തി എടുക്കുക. അതിലേക്ക് അല്പം ചിക്കൻ ചേർക്കുക. ഇനി സൈഡ് ഭാഗങ്ങൾ മടക്കി മടക്കി മോമോസിന്റെ രൂപത്തിൽ ആക്കുക.എല്ലാം ഇതേ രൂപത്തിലാക്കുക.
ഇനി ഒരു പാത്രത്തിൽ വെള്ളം ചൂടാക്കുക. ചൂടായതിനു ശേഷം തുളകളുള്ള ഒരു തട്ട് വെച്ച് അതിനു മുകളിൽ മോമോസുകൾ നിരത്തി പത്തു മിനിറ്റ് അടച്ചു വച്ച് വേവിക്കുക.
പത്തു മിനിറ്റിനു ശേഷം മോമോസ് വേറെ ഒരു പാത്രത്തിലേക്ക് മാറ്റുക.
നമ്മുടെ സ്വാദിഷ്ഠമായ ചിക്കൻ മോമോസ് തയ്യാർ.
By Ravishankar Pattambi

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here