
കൈരളി ന്യൂസിനെയും ഏഷ്യാനെറ്റിനെയും ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ നിന്നും വിലക്കിയ കേന്ദ്രമന്ത്രി വി.മുരളീധരന്റെ നടപടിയെ വിമർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
മാധ്യമങ്ങളെ തെരഞ്ഞെടുത്ത് മാറ്റിനിർത്തുന്ന കേന്ദ്രമന്ത്രിയുടെ നടപടി അപലപനീയമാണ്. രാഷ്ട്രീയ പദവി മാത്രമല്ല, ഒരു ഔദ്യോഗിക പദവി കൈയ്യാളുന്ന വ്യക്തി കൂടിയാണ് വി.മുരളീധരൻ.
ഇത്തരം ഒരാൾ ചിലരോട് മാത്രം പ്രത്യേക താൽപര്യമെടുത്ത് പ്രതികരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. മാധ്യമപ്രവർത്തകരെ തരംതിരിക്കുന്നത് ഫാസിസ്റ്റ് നടപടിയാണെന്നും കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പ്രതികരിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here