കൊവിഡ് വ്യാപിക്കുന്ന ഈ കാലഘട്ടത്തിൽ നിങ്ങളുടെ ഫോണിൽ ഈ വാട്സാപ്പ് നമ്പറുകളുണ്ടോ

സ്മാർട്ഫോണുകളുടെ ഉപയോഗം വർധിച്ചതോടെ ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ്  വാട്സാപ്പ്.ആഗോളതലത്തിൽ വാട്സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം 200 കോടികഴിഞ്ഞിരിക്കുന്നു.ഇന്ന് മെസേജുകൾ കൈമാറുന്നതിനും ഓഡിയോ കോളിനും വീഡിയോ കോളിനുമെല്ലാം ഉപയോഗിക്കുന്ന ആപ്പായി വാട്സ്ആപ് മാറി.ഗ്രൂപ്പ് ആശയവിനിമയത്തിനും വാട്സ്ആപ് ആണ് ഏറ്റവുമധികം ഉപയോഗിക്കുന്നത്.കൊവിഡ് വ്യാപിക്കുന്ന ഈ കാലഘട്ടത്തിൽ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കാൻ മാത്രമല്ല പല സർക്കാർ കാര്യങ്ങളും വാട്സാപ്പിലൂടെ നടക്കും.

കൊവിഡ് വ്യാപിക്കുന്ന ഈ കാലഘട്ടത്തിൽ നിങ്ങളുടെ ഫോണിൽ ഈ നമ്പറുകളുണ്ടോ;ഇല്ലെങ്കിൽ വേഗം ഉൾപ്പെടുത്തൂ

കൊവിഡ് 19 നെ കുറിച്ച് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ആരോഗ്യ വകുപ്പ്, മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ വാട്സാപ്പ് ആശയവിനിമയം പുറത്തിറക്കിയിട്ടുണ്ട്. 9072220183 എന്ന നമ്പറിലൂടെ കൊവിഡ് 19നെക്കുറിച്ചുള്ള അധികാരിക വിവരങ്ങള്‍ അറിയാം. ഈ നമ്പര്‍ മൊബൈലില്‍ സേവ് ചെയ്യുകയും തുടര്‍ന്ന് ആ നമ്പറിലേക്ക് വാട്സാപ്പിൽ ഒരു മെസേജ് അയച്ചാൽ അപ്പോള്‍ തന്നെ ആവശ്യമായ വിവരങ്ങളിലേക്കെത്താം. കോവിഡിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍, പൊതുജനങ്ങള്‍ പാലിക്കേണ്ട സുരക്ഷ മുന്‍കരുതലുകള്‍, നിര്‍ദ്ദേശങ്ങള്‍, കൊറോണ ബാധിത രാജ്യം/ സംസ്ഥാനത്ത് നിന്ന് വന്നവര്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും.

കൊവിഡ് പ്രതിരോധത്തിന് വേണ്ടി പുറത്തിറക്കിയ ആശയവിനിമയ നമ്പർ ആണ് 9321298773 പൊതുജനങ്ങൾക്ക് കൊവിഡ്മായി ബന്ധപ്പെട്ട തങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ആശങ്കകളുമെല്ലാം 9321298773 എന്ന നമ്പറിലേക്ക് പങ്കുവെച്ചാൽ കൃത്യമായ ഉത്തരങ്ങൾ ലഭിക്കും. കൊറോണ വൈറസ് ബാധിക്കാതിരിക്കാനുള്ള അടിസ്ഥാന ശുചിത്വ മാർഗങ്ങൾ, കൊറോണ വൈറസ് ബാധിച്ചാൽ ഉണ്ടാവുന്ന ലക്ഷണങ്ങൾ, ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം കൃത്യമായ മറുപടികൾ ചാറ്റ് ബോട്ടിൽ നിന്നും ലഭിക്കും. കൂടുതൽ ആളുകൾക്ക് വൈറസിനെക്കുറിച്ച് ബോധവൽക്കരണം നൽകുകയാണ് ഉദ്ദേശം. കൂടാതെ ഇതുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ തടയാനും കഴിയും.

കോവിഡ് കാലത്ത് ആരോഗ്യ പ്രശ്ങ്ങൾ ഉണ്ടെങ്കിൽ അഗ്നിരക്ഷാസേനയുടെ 101ലേക്ക് വിളിക്കാം. ഇത് രോഗിയുടെ തൊട്ടടുത്ത സ്റ്റേഷനാണ്. മരുന്ന് വാങ്ങാൻ സഹായിക്കും . മരുന്നിന്റെ സ്പെല്ലിങ് ശരിയാകണം. സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും തുറന്ന കൺട്രോൾ റൂമുകളാണ് സേവനം ഏകോപിപ്പിക്കുന്നത്. 101 എന്ന നമ്പറിലേക്ക് വിളിച്ചാൽ തൊട്ടടുത്തുള്ള അഗ്നിരക്ഷാസേനയുടെ സ്റ്റേഷനിലേക്കാണ് കിട്ടുക. അവർ മരുന്ന് വിവരം രേഖപ്പെടുത്തി സഹായിക്കും.

ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വർധിക്കുന്നു എന്ന വാർത്തകൾ വന്നിരുന്നു .അതുകൊണ്ടു തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരാതി നല്‍കാൻ സംസ്ഥാന സര്‍ക്കാര്‍ വാട്സാപ്പ് സേവനം അവതരിപ്പിച്ചിട്ടുണ്ട്. വനിതാ ശിശു വികസന വകുപ്പ് ആണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. 9400080292 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാം. അതോടൊപ്പം, ചൈല്‍ഡ് ലൈന്‍ നമ്പറായ 1098 ലും, സ്ത്രീകള്‍ക്കുള്ള ഹെല്‍പ് ലൈന്‍ ആയ മിത്രയുടെ 181 എന്ന നമ്പറിലും പരാതികള്‍ നല്‍കാവുന്നതാണ്.

വ്യാജവാർത്തകളുടെ ഒരു പ്രവാഹം തന്നെയാണ് കോവിഡ് വ്യാപനത്തെത്തുടർന്നു നടക്കുന്നത്. അതുകൊണ്ടാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കോവിഡ്-19നെ ഇന്‍ഫോഡെമിക് ആയി പ്രഖ്യാപിച്ചത്. ശരിയായതും വസ്തുത വിരുദ്ധവുമായ വിവരങ്ങളാല്‍ ആവശ്യമുള്ള സമയങ്ങളില്‍ വിശ്വസനീയമായ കേന്ദ്രങ്ങളെ കണ്ടെത്താനോ, ശരിയായ വാര്‍ത്തകളെ തിരിച്ചറിയാനോ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്നതിനെയാണ് ഇൻഫോഡെമിക് എന്ന് പറയുന്നത്. ഈയൊരു സാഹചര്യത്തിൽ ശരിയായ വാർത്തകൾ പരിശോധിക്കാനും വഴിയുണ്ട്. വാർത്തയുടെ നിജ സ്ഥിതിപരിശോദിക്കാനുള്ള വാട്സാപ്പ് നമ്പര്‍ ആണ് +919643651818.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here