പാത്തുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്

ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ പ്രാര്‍ത്ഥനയുടെ ജന്മദിനമാണ് ഇന്ന്. പൂര്‍ണിമയ്ക്കും ഗീതു മോഹന്‍ദാസിനും പിന്നാലെ പൃഥ്വിരാജും പ്രാര്‍ത്ഥനയ്ക്ക് ആശംസകള്‍ അറിയിച്ചു. കൊച്ചു പ്രാര്‍ത്ഥനയെ കൈകളില്‍ എടുത്തുനില്‍ക്കുന്ന ഒരു പഴയകാലചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജ് ആശംസ നേര്‍ന്നിരിക്കുന്നത്. ”ഹാപ്പി ബര്‍ത്ത്‌ഡേ പാത്തൂ,” എന്നാണ് പൃഥ്വി കുറിച്ചത്.

‘നിന്നിലെ പാട്ടും നിഷ്‌കളങ്കതയും എന്നും ഇതുപോലെ ഇരിക്കട്ടെ,’ എന്നാണ് മകള്‍ക്ക് ഇന്ദ്രജിത്തിന്റെ ആശംസ.

”ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള പതിനാറ് വര്‍ഷങ്ങള്‍. സുന്ദരിയായ മകളേ, ജന്മദിനാശംസകള്‍,” എന്നാണ് പൂര്‍ണിമ കുറിച്ചത്. ”ഹാപ്പി സ്വീറ്റ് 16 ഡോള്‍,” എന്നാണ് ഗീതുവിന്റെ ആശംസ.

പ്രാര്‍ത്ഥനയുടെ പാട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുള്ളത് പതിവാണ്. നിരവധി ആരാധകരും പ്രാര്‍ത്ഥനയ്ക്കുണ്ട്. മലയാളത്തില്‍ മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളിലും അടുത്തിടെ പാട്ടുപാടി ബോളിവുഡിലും പ്രാര്‍ത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു.

Happy birthday Paathu!
Prarthana Indrajith

Posted by Prithviraj Sukumaran on Wednesday, 28 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here