ബിനീഷ് കോടിയേരിയെ ബംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു

ബിനീഷ് കോടിയേരിയെ ബംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാട് കേസിലാണ് അറസ്റ്റ്.

നേരത്തേ ഇഡി അറസ്റ്റ് ചെയ്ത മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസിലാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്. ബിനീഷിനെ ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കി.

അതേസമയം ബിനീഷിന്‍റെ അറസ്റ്റിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഇക്കാര്യത്തില്‍ കോടിയേറി നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

ബിനീഷ് അറസ്റ്റ് എൽ ഡി എഫിനെയോ സി പി എമ്മി നെയോ ബാധിക്കില്ലെന്നും നിയമം നിയമത്തിൻ്റെ വഴിയ്ക്ക് പോകട്ടെയെന്നും

പാർട്ടി സെക്രട്ടറിയുടെ മകൻ്റെ ധാർമിക ഉത്തരവാദിത്വം സിപിഐഎമിനില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News