ഫ്രാന്‍സിലെ നീസ് നഗരത്തിൽ പ്രമുഖ പളളിക്ക് സമീപം ഭീകരാക്രമണം. ആക്രമണത്തിനിടെ അക്രമി കത്തികൊണ്ട് ഒരു സ്ത്രീയുടെ തല അറുത്തുമാറ്റി. ഈ സ്ത്രീയടക്കം മൂന്ന് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
നിരവധി പേര്‍ക്ക് കത്തി കൊണ്ടുളള ആക്രമണത്തില്‍ പരിക്കേറ്റു. ഭീകരാക്രമണമെന്ന് നൈസ് നഗരസഭ മേയര്‍ പ്രതികരിച്ചു. വ്യാഴാഴ്ച നൈസിലെ നോത്രെ ദാം പളളിക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. അക്രമി പൊലീസ് പിടിയിലായി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രദേശത്ത് സുരക്ഷാ സേന വലയം തീര്‍ത്തിട്ടുണ്ട്. ആക്രമണത്തിന്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ പ്രവാചക കാർട്ടൂണുകൾ ക്ലാസിൽ പ്രദർശിപ്പിച്ച അധ്യാപകൻ സാമുവൽ പാറ്റിയുടെ തലയറുത്തത് ഒക്ടോബർ ആദ്യമായിരുന്നു. ഈ കേസിൽ പ്രതിയെ പൊലീസ് വെടിവച്ചുകൊന്നിരുന്നു. അധ്യാപകനെ കാട്ടിക്കൊടുത്തവരും അക്രമത്തിനു പ്രേരിപ്പിച്ചവരുമായവർ പൊലീസിന്റെ കസ്റ്റഡിയിലാണ്.
അതേസമയം നീസ് ഭീകരാക്രമണത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
Get real time update about this post categories directly on your device, subscribe now.