പ്രണയാര്‍ദ്രമായ മൂന്നാര്‍ ടൈംസ്; ചിത്രങ്ങള്‍ പങ്കിട്ട് സ്‌നേഹ ശ്രീകുമാര്‍

മിനിസ്‌ക്രീനിലൂടെ ജനപ്രീതി നേടിയ താരദമ്പതികളാണ് ശ്രീകുമാറും സ്‌നേഹയും. മലയാളികളുടെ സ്വീകരണ മുറിയില്‍ തമാശയും പൊട്ടിച്ചിരിയുമായി എത്തിയ ഇവര്‍ ജീവിതത്തില്‍ ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോഴും ആരാധകര്‍.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് എസ് പി ശ്രീകുമാറും സ്‌നേഹയും വിവാഹിതരായത്. സമൂഹമാധ്യമങ്ങളില്‍ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ ഇരുവരുടെയും ഒരു ചിത്രവും അതിനു പിന്നാലെ സ്‌നേഹ പങ്കിട്ട ഒരു വീഡിയോയും ആണ് വൈറല്‍ ആകുന്നത്. മൂന്നാര്‍ ടൈംസ് എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സ്‌നേഹ വീഡിയോ പങ്ക് വച്ചത്.

ഇരുവരും അടുത്തിടെ മൂന്നാറിലേക്ക് ഒരു യാത്ര പോയിരുന്നു. അവിടെ വച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രത്തിന് ഒപ്പം മേക്കിങ് വീഡിയോ ആണ് സ്‌നേഹ പങ്ക് വച്ചത്. എന്നും ഇതേ പോലെ പ്രണയത്തില്‍ നിറഞ്ഞതാകട്ടെ നിങ്ങളുടെ ജീവിതം എന്നാണ് ആരാധകരും സ്‌നേഹയുടെ സുഹൃത്തുക്കളായ താരങ്ങളും പറയുന്നത്.

ഗായകന്‍ കൂടിയായ ശ്രീകുമാറിന്റെ ഗാനത്തിന് മനോഹര നൃത്തച്ചുവടുകളുമായി എത്തിയ സ്‌നേഹയുടെ ഡാന്‍സ് വീഡിയോയും ഏറെ വൈറല്‍ ആയിരുന്നു. ഉജ്ജയിനിയിലെ ഗായിക… ഉര്‍വശി എന്നൊരു മാളവിക എന്ന ഗാനമാണ് അതിമനോഹരമായി തന്നെ ശ്രീകുമാര്‍ ആലപിച്ചത്. എന്നും മെലഡി ഗാനങ്ങള്‍ പാടുന്ന ശ്രീകുമാര്‍ ഈ ഗാനവും അതി ഗംഭീരമായി തന്നെയാണ് അവതരിപ്പിച്ചതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News