വൈറ്റമിൻ ഡി എങ്ങനെ കൂട്ടാം :ഏതൊക്കെ ഭക്ഷണത്തിൽ വൈറ്റമിൻ ഡി ഉണ്ട് :വൈറ്റമിൻ ഡി കുറവുള്ളവർക്കു കാണപ്പെടുന്ന ലക്ഷണങ്ങൾ :

കോവിഡ് രോഗികളിൽ 80 ശതമാനം പേർക്കും വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത ഉണ്ടായിരുന്നുവെന്നാണ് പുതിയ ചില പഠനങ്ങൾ കാണിക്കുന്നത്.സ്പെയിനിലെ യൂണിവേഴ്സിറ്റി മാർക്വസ് ഡി വാൽഡെസില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കോവിഡ് രോഗികളിലാണ് പഠനം നടത്തിയത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് വൈറ്റമിന്‍ ഡി അപര്യാപ്തത കൂടുതലെന്നും പഠനത്തിൽ കണ്ടെത്തി.പല സ്ഥലങ്ങളിൽ വൈറ്റമിൻ ഡി യും കൊവിഡും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠനങ്ങൾ നടന്നു വരികയാണ് വെയിൽ കുറവുള്ള സ്ഥലങ്ങളിൽ,തണുപ്പ് കൂടിയ രാജ്യങ്ങളിൽ മരണം കൂടി എന്ന പഠനം തന്നെ ഇതുമായി ബന്ധപ്പെട്ടതാണ്.വൈറ്റമിൻ ഡി കൂടുതൽ ഉള്ള കോവിഡ് പോസിറ്റീവ് രോഗികളിൽ വലിയ പ്രശ്നങ്ങൾ ഇല്ല എന്നതും ചില പഠനത്തിൽ പുറത്തു വന്നതാണ്.

വൈറ്റമിന്‍ ഡിയുടെ കുറവ് ശരീരത്തിന്റെ പ്രതിരോധ ശേഷിയ ദോഷകരമായി ബാധിയ്ക്കും. അണുബാധകളും അസുഖങ്ങളുമെല്ലാം വരാന്‍ സാധ്യതകള്‍ ഏറെയാണ്. പ്രത്യേകിച്ചും ജലദോഷം ,ശ്വാസകോശ സംബന്ധമായ ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ വരാന്‍ വൈറ്റമിന്‍ ഡിയുടെ കുറവു വഴിയൊരുക്കും.കോവിഡ് രോഗികളിൽ വൈറ്റമിൻ ഡിയുടെ കുറവ് വന്നാൽ വളരെ ദോഷം ചെയ്യുന്നതും ഇക്കാരണത്താൽ ആണ്.

എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വൈറ്റമിന്‍ ഡി ആണ് .അതായത് നമ്മള്‍ എത്ര കാത്സ്യം ഉള്ള ഭക്ഷണങ്ങള്‍ കഴിച്ചിട്ടും കാര്യമില്ല, വൈറ്റമിന്‍ ഡി ഇല്ലെങ്കില്‍ അതൊന്നും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ല.

ഒരു ദിവസം പത്തു മിനുട്ടു വെയിൽ കൊണ്ടാൽ ശരീരത്തിനാവശ്യമായ വൈറ്റമിൻ ഡി നമുക്ക് ലഭിക്കും.ആവശ്യമായ വൈറ്റമിൻ ഡിയുടെ എൺപതു സ്ടാഹമാണവും സൂര്യപ്രകാശത്തിലൂടെയാണ് ലഭിക്കുന്നത്.സൂര്യരശ്മികള്‍ നമ്മുടെ ത്വക്കിന്റെ അടിയിലെ കൊഴുപ്പുപാളികളില്‍ വീഴുന്നതിന്റെ ഫലമായി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്.

ഇരുപതു ശതമാനം ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കും.മൽസ്യം(ചൂര,മത്തി,അയല ) ,ബീഫ് കൂൺ ,പാൽ,പാലുല്പന്നങ്ങൾ ,മുട്ടയുടെ മഞ്ഞ ,ധാന്യങ്ങള്‍ സോയാബീന്‍എന്നിവയിൽ വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്.

വൈറ്റമിൻ ഡി കുറവുള്ളവർക്കു കാണപ്പെടുന്ന ലക്ഷണങ്ങൾ :
1 ക്ഷീണം
മറ്റു കാരണങ്ങളില്ലാതെ തളര്‍ച്ചയും ക്ഷീണവുമെല്ലാം അനുഭവപ്പെടുന്നത് പലപ്പോഴും ഇതിനാലാണ്. ശരീരത്തിന്റെ ആകെയുള്ള ഊര്‍ജ നിലയെ വൈറ്റമിന്‍ ഡിയുടെ കുറവ് കാര്യമായി ബാധിക്കുന്നു.

2 എല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍, നടുവേദന
പേശീവലിവ്, പേശിവേദന, കോച്ചിപ്പിടുത്തം, നടുവേദന, എല്ലുവേദന എന്നിവയാണ് വൈറ്റമിന്‍ ഡിയുടെ കുറവ് കൊണ്ടുണ്ടാകുന്ന പ്രശനങ്ങളാണ്. വൈറ്റമിന്‍ ഡിയുടെ കുറവ് കാല്‍സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നു. കാല്‍സ്യം എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ അത്യാവശ്യമായ ഒന്നാണ്. ശരീരത്തിന് ആവശ്യമായ കാല്‍സ്യം ലഭ്യമാകുന്നുവെങ്കിലും വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ കാല്‍സ്യം ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിയ്ക്കാതെ വരുന്നു. ഇതുവഴി എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും.

3 ശരീരത്തിലെ മുറിവുകള്‍ ഉണങ്ങാന്‍ കാല താമസം

ശരീരത്തിലെ മുറിവുകള്‍ ഉണങ്ങാന്‍ കാല താമസമെടുക്കുന്നുവെന്നതാണ് വൈറ്റമിന്‍ ഡിയുടെ കുറവു കൊണ്ടുണ്ടാകുന്ന ഒരു പ്രശ്നം. പ്രത്യേകിച്ചും ശസ്ത്രക്രിയയുടെ ശേഷമുള്ള മുറിവുകള്‍. ശസ്ത്രക്രിയയ്ക്കു ശേഷം പുതിയ ചര്‍മം വരുവാന്‍ സഹായിക്കുന്നതില്‍ വൈറ്റമിന്‍ ഡിയ്ക്കു കാര്യമായ പങ്കുണ്ട്. ഡെന്റല്‍ സര്‍ജറികള്‍ കഴിഞ്ഞവരില്‍ മുറിവുകള്‍ പെട്ടെന്നുണങ്ങാന്‍ വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. അതുപോലെ തന്ന ഡയബെറ്റിക് ഫൂട്ട് മുറിവുകള്‍ ഉണങ്ങാനും അത്യാവശ്യമാണ്.

4 .ഉറക്കക്കുറവ്

5 .വിഷാദരോഗം

6.അമിതമായ മുടി കൊഴിച്ചിൽ 

7.നിയന്ത്രണത്തിൽ ആകാത്ത പ്രമേഹവും തൈറോയിഡും 

ഇത്തരം ലക്ഷണങ്ങളാണ് പൊതുവെ കാണപ്പെടുന്നത് .

അധികം ചെറുപ്പക്കാരും എ.സി. മുറികളില്‍ ആണ് ജോലിചെയ്യുന്നത്. കുട്ടികളാകട്ടെ, പുറത്തു പോയി വെയിലത്തു കളിക്കാറുമില്ല. എല്ലാവരും മൊബൈല്‍ ഫോണില്‍ ഗെയിം കളികളും മറ്റുമായി വീട്ടില്‍ത്തന്നെ ഒതുങ്ങുന്നു. പണ്ടെല്ലാവരും വെയിലത്തു പണിയെടുക്കുന്നവരായിരുന്നു. സ്‌കൂള്‍ വിട്ടു വന്നാല്‍പുറത്തു കളിച്ചു നടന്നവരാണ് കുട്ടികൾ. അതുകൊണ്ട് തന്നെ അവര്‍ക്കെല്ലാം വേണ്ടത്ര വൈറ്റമിന്‍ ഡി യും ഉണ്ടായിരുന്നു. ഇന്നത്തെ ജീവിതശൈലി തന്നെയാണ് വൈറ്റമിന്‍ ഡി കുറവിന് പ്രധാനകാരണം

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News