നടി മൃദുല മുരളി വിവാഹിതയായി; ആഘോഷത്തില്‍ പങ്കുചേര്‍ന്ന് പ്രിയ സുഹൃത്തുക്കള്‍

നടി മൃദുല മുരളി വിവാഹിതയായി. പരസ്യമേഖലയിൽ പ്രവർത്തിക്കുന്ന നിതിൻ വിജയനാണ് മൃദുലയുടെ വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശൻ, ഷഫ്ന, ശരണ്യ മോഹൻ, ശിൽപ ബാല, ഗായിക സയനോര, അമൃത സുരേഷ്, സഹോദരി അഭിരാമി സുരേഷ് എന്നിവരും പങ്കെടുത്തു. കഴിഞ്ഞ ഡിസംബറിലായിരുന്നു മൃദുലയുടെയും നിതിന്‍റെയും വിവാഹ നിശ്ചയം.

ചെറുപ്പത്തിൽ തന്നെ അവതാരകയായിട്ടായിരുന്നു മൃദുലയുടെ തുടക്കം. പിന്നീട് 2009ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

തുടർന്ന് എൽസമ്മ എന്ന ആൺകുട്ടി, 10.30 എഎം ലോക്കൽ കോൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഫഹദ് ഫാസിലിന്റെ അയാൾ ഞാനല്ല എന്ന സിനിമയിലാണ് ഒടുവിലായി മൃദുല അഭിനയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here