നഥാലിയ ശ്യാമിന്‍റെ പുതിയ ഇംഗ്ലീഷ് ചിത്രത്തില്‍ നായികയായി നിമിഷ സജയൻ

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടിയാണ് നിമിഷ സജയൻ. ശ്രദ്ധേയമായ കഥപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി മനസ്സില്‍ കയറിക്കൂടിയ നിമിഷ ഇപ്പോഴിതാ ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നാണ് പുറത്തുവരുന്ന പുതിയ വാര്‍ത്ത.

ഫുട്‍പ്രിന്റ്സ് ഓണ്‍ വാട്ടര്‍ എന്ന ചിത്രത്തിലാണ് നിമിഷ സജയൻ അഭിനയിക്കുന്നത്. നഥാലിയ ശ്യാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നഥാലിയയുടെ സഹോദരി നീത ശ്യാം ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അഴകപ്പനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ചിത്രത്തിന്റെ പ്രമേയം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും നിമിഷ സജയന്റെ വേറിട്ട കഥാപാത്രമായിരിക്കും ഇതെന്നാണ് സൂചന. നിമിഷയ്‍ക്കൊപ്പം ഹിന്ദി നടൻ ആദില്‍ ഹുസൈനും അഭിനയിക്കുന്നു. ലെന കുമാര്‍ അന്റോണിയ അകീല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മഹേഷ് നാരായണൻ സംവിധാനം ചെയ്‍ത മാലിക് ആണ് നിമിഷ സജയന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News