ബിജെപി നേതൃത്വത്തെ അതൃപ്തിയറിയിച്ച് ശോഭ സുരേന്ദ്രന്‍

ബിജെപി നേതൃത്വത്തെ അതൃപ്തിയറിയിച്ച് ശോഭ സുരേന്ദ്രന്‍. ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ തന്റെ അനുവാദമില്ലാതെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി എന്നാണ് ശോഭ സുരേന്ദ്രന്‍റെ ആരോപണം. പാര്‍ട്ടിയിലെ കീഴ് വഴക്കം ലംഘിച്ചുള്ള നടപടിയാണിതെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നു.

പരാതി കേന്ദ്ര നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും കാര്യങ്ങള്‍ ഒളിച്ചുവെക്കാന്‍ ഒരുക്കമല്ലെന്നും ശോഭ വ്യക്തമാക്കി അതേസമയം പൊതുരംഗത്ത് തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും ശോഭ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ശോഭ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല.

ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. വിട്ടുനില്‍ക്കുന്നതിനാലാണ് ദേശീയ നേതൃത്വം പരിഗണിക്കാതിരുന്നതെന്ന് സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here